മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധത്തെ തുടര്‍ന്ന് നിരോധിക്കപ്പെട്ട എല്‍.ടി.ടി.ഇ നിരോധന കാലാവധി കേന്ദ്ര സര്‍ക്കാര്‍ അഞ്ചു വര്‍ഷത്തേക്കു കൂടി നീട്ടി

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധത്തെ തുടര്‍ന്ന് നിരോധിക്കപ്പെട്ട ലിബറേഷന്‍ ടൈഗേര്‍സ് ഓഫ് തമിഴ് ഈഴത്തി(എല്‍.ടി.ടി.ഇ)ന്റെ ഇന്ത്യയിലെ നിരോധന കാലാവധി കേന്ദ്ര സര്‍ക്കാര്‍ അഞ്ചു വര്‍ഷത്തേക്കു കൂടി നീട്ടി. 1967ലെ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമമനുസരിച്ചാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. 1976ലാണ് ഇന്ത്യയിലെ ഒരുവിഭാഗം തമിഴ് ജനതയുടെ പിന്തുണയുള്ള എല്‍.ടി.ടി.ഇ ശ്രീലങ്ക ആസ്ഥാനമായി രൂപവത്കരിക്കപ്പെട്ടത്.
സൈനിക സംഘടനയുടെ സ്വഭാവമുള്ള ഈ തീവ്രവാദ രാഷ്ട്രീയ കക്ഷി ശ്രീലങ്കയില്‍ വടക്കുകിഴക്കന്‍ പ്രദേശത്തായി പ്രത്യേക തമിഴ് രാജ്യം സ്ഥാപിക്കുക എന്ന ഉദ്ദേശ്യത്തോടെ വേലുപ്പിള്ള പ്രഭാകരന്റെ നേതൃത്വത്തിലാണ് സ്ഥാപിക്കപ്പെട്ടത്.
രാജീവ് വധത്തിന് തൊട്ടുപിറകെ നടപടി നേരിട്ട സംഘടനയുടെ നിരോധനം 1991 മുതല്‍ തുടര്‍ന്നുവരുകയാണ്.
https://www.facebook.com/Malayalivartha