ഛത്തീസ്ഗഡില്‍ വീണ്ടും മാവോയിസ്റ്റ് അക്രമം... മൂന്നു ട്രക്കുകളും മണ്ണുമാന്തി യന്ത്രവും കത്തിച്ചു

ഛത്തീസ്ഗഡില്‍ വീണ്ടും മാവോയിസ്റ്റ് അക്രമം. ഛത്തീസ്ഗഡ് ദന്തേവാഡയില്‍ മാവോയിസ്റ്റുകള്‍ മൂന്നു ട്രക്കുകളും മണ്ണുമാന്തി യന്ത്രവും കത്തിച്ചു. സ്വകാര്യ കോണ്‍ട്രാക്ടറുടെ വാഹനങ്ങളാണ് മാവോയിസ്റ്റുകള്‍ കത്തിച്ചത്. പ്രദേശത്ത് നടന്നുവരുന്ന നിര്‍മാണ പ്രവര്‍ത്തനത്തിനെതിരായാണ് മാവോയിസ്റ്റുകളുടെ ആക്രമണം.
ട്രക്ക് ഡ്രൈവര്‍മാരെയും ക്ലീനര്‍മാരെയും മാവോയിസ്റ്റുകള്‍ ഭീഷണിപ്പെടുത്തി. അമ്ബതോളം മാവോയിസ്റ്റുകളെത്തിഎന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
"
https://www.facebook.com/Malayalivartha