കടുത്ത വയറുവേദനയോടെയാണ് യുവാവ് ആശുപത്രിയിലെത്തിയത്... തുടര്‍ന്നു നടത്തിയ എക്‌സ്‌റേ, സി.ടി. സ്‌കാന്‍ പരിശോധനകളില്‍ ഡോക്ടർ കണ്ടത് ഞെട്ടിക്കുന്ന കാഴച്ച!! ആമാശയത്തിലെ 'ഇരുമ്പ് കൂമ്പാരം' കണ്ട് കണ്ണ് തള്ളി ഉറ്റവർ

വയറുവേദനയ്‌ക്കു ചികിത്സ തേടിയാണു ഭോലാ ആശുപത്രിയിലെത്തിയത്. തുടര്‍ന്നു നടത്തിയ എക്‌സ്‌റേ, സി.ടി. സ്‌കാന്‍ പരിശോധനകളില്‍ ആമാശയത്തിലെ "ഇരുമ്ബുകൂമ്ബാരം" കണ്ടെത്തി. സംസാരത്തിലും പെരുമാറ്റത്തിലുമൊന്നും യാതൊരു കുഴപ്പവുമില്ലാത്ത ഭോലാ ഉദ്യാനപരിപാലകനാണ്. ഇത്രയും ഇരുമ്ബ് എങ്ങനെ വിഴുങ്ങിയെന്നു വെളിപ്പെടുത്താന്‍ ഇയാള്‍ക്കോ വീട്ടുകാര്‍ക്കോ കഴിയുന്നില്ല. ആണികളിലൊന്നെങ്കിലും കുടലില്‍ പ്രവേശിച്ചിരുന്നെങ്കില്‍ സ്‌ഥിതി മാരകമാകുമായിരുന്നെന്നു ഡോക്‌ടര്‍മാര്‍ പറഞ്ഞു. രാജസ്‌ഥാനില്‍ ഭോലാ ശങ്കര്‍ (42) എന്ന രോഗിയുടെ എക്‌സ്‌റേ, സ്‌കാനിങ് റിപ്പോര്‍ട്ടുകള്‍ കണ്ട ഡോക്‌ടര്‍മാര്‍ ഞെട്ടിയത്.
കക്ഷിയുടെ ഉദരം ചെറിയൊരു ആക്രിക്കടതന്നെ! തുടര്‍ന്നു നടത്തിയ ശസ്‌ത്രക്രിയയില്‍ ഇയാളുടെ ആമാശയത്തില്‍നിന്നു പുറത്തെടുത്ത സാധനങ്ങൾ ഇവയാണ്. ഇരുമ്ബാണി-116, ഇലക്‌ട്രിക് വയര്‍-1, ഇരുമ്ബ് കഷണം-1! ബുന്ദിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒന്നരമണിക്കൂര്‍ നീണ്ട ശസ്‌ത്രക്രിയയിലൂടെയാണ് ഇത്രയും സാമഗ്രികള്‍ ഡോക്‌ടര്‍മാര്‍ പുറത്തെടുത്തത്.
https://www.facebook.com/Malayalivartha