സെറീന രണ്ടരമാസത്തിനിടെ സ്വര്‍ണം കടത്തിയത് 8 തവണ ; ഒന്നിന് 1000 ദിർഹം പ്രതിഫലം... സംഘത്തിലെ കിരീടം വയ്ക്കാത്ത രാജകുമാരിയായ സെറീനയെ സഹായിക്കാൻ ഉന്നതർ

കഴിഞ്ഞ ദിവസംപിടികൂടിയ വന്‍ സ്വർണക്കടത്ത് സംഘത്തിൽ അഡ്വ. ബിജു മനോഹരനെ പുറമെ ജിത്തു, വിഷ്ണു എന്നിവരും മുഖ്യകണ്ണികള്‍ . സംഘത്തിലെ കിരീടം വയ്ക്കാത്ത രാജകുമാരിയാണ് സെറീന
ദുബായില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന സെറീനയാണ് സ്വര്‍ണം എത്തിക്കുന്നതിനു നേതൃത്വം നല്‍കുന്നത്. കഴക്കൂട്ടം സ്വദേശിയായ സെറീന ഇതിനായി ഭൂരിഭാഗം ദിവസങ്ങളിലും ദുബായിലാണ് താമസം. സെറീന മുമ്പ് പത്തു തവണയാണ് ദുബായിൽനിന്നു കേരളത്തിലെത്തിയത്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങൾ വഴിയാണ് വന്നുപോയതെന്നും പാസ്പോർട്ട് രേഖകളിൽനിന്നു വ്യക്തമാണ്.
ദുബായിൽനിന്നുള്ള സ്വർണക്കടത്തിന്റെ പ്രധാന കേന്ദ്രമായി തിരുവനന്തപുരം വിമാനത്താവളം മാറിയിരിക്കുകയാണ്.സ്വർണക്കടത്തിന് ഒത്താശ ചെയ്യുന്നത് എയർ ഇന്ത്യ ജീവനക്കാർ അടക്കമുള്ള ഉന്നതരും .
ജിത്തു ദുബായിലും മറ്റുള്ളവർ കേരളത്തിലും ഇടപാടുകൾക്കു നേതൃത്വം നൽകിയാണ് സ്വര്‍ണക്കടത്ത്. അഭിഭാഷകന്റെ സംഘം രണ്ടരമാസത്തിനിടെ എട്ടുതവണ സ്വര്‍ണം കടത്തിയതായി ഡിആര്‍ഐയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഒരു യാത്രയ്ക്കു ആയിരം ദിർഹം പ്രതിഫലമെന്ന് അറസ്റ്റിലായ സുനിൽ വെളിപ്പെടുത്തി. സെറീനയും സുനിലും കുറ്റം സമ്മതിച്ചെന്നും ഡിആർഐ റിപ്പോർട്ടിൽ പറയുന്നു
ഒരാഴ്ച മുന്‍പ് തിരുവനന്തപുരത്തിയപ്പോഴാണ് ഇപ്പോള്‍ പിടിയിലായ സ്വര്‍ണക്കടത്ത് ആസൂത്രണം ചെയ്തത്. തിരുവനന്തപുരം തിരുമല സ്വദേശിയായ സുനില്‍കുമാര്‍ ആശ്രിത നിയമനത്തിലൂടെ ലഭിച്ച കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ജോലിയില്‍ നിന്ന് അവധിയെടുത്താണ് സ്വര്‍ണക്കടത്തിന് ഇറങ്ങിയത്.
സെറീനയ്ക്കൊപ്പമല്ലാതെ രണ്ട് മാസത്തിനിടെ നാല് തവണ ദുബായില്‍ പോയി വന്നതായി വിവരം ലഭിച്ചിട്ടുണ്ട്. സുനിൽ ഇതിനു മുൻപ് ഒരുതവണ സ്വർണം കടത്തിയതായി സ്ഥിരീകരിച്ചു. മറ്റ് ഈ യാത്രകളിലും സ്വര്‍ണം കടത്തിയിട്ടുണ്ടോ എന്ന് അന്വേഷണം പുരോഗമിക്കുന്നു. സുനിൽ കുമാറിനെ സറീന ഫേസ്‌ബുക്കിലൂടെയാണ് പരിചയപ്പെട്ടത്
. ഇവരെ നിയോഗിച്ച അഡ്വ. ബിജു മനോഹരന്‍ വിമാനത്താവളത്തിലെത്തിക്കുന്ന സ്വര്‍ണം അത് വാങ്ങിയവര്‍ക്ക് എത്തിച്ച് നല്‍കുന്ന പ്രധാന കണ്ണിയെന്നാണ് സൂചന. ബിജുവിന്റെ സഹായിയടക്കം മറ്റ് മൂന്നു പേരുടെ പങ്കും സംശയിക്കുന്നുണ്ട്. സെറീനയും സുനില്‍കുമാറും റിമാന്‍ഡിലായതോടെ കൂടുതല്‍ കണ്ണികളെ പിടിക്കാനായി ഇരുവരുടെയും മൊഴികള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.
തിരുമല സ്വദേശി സുനിൽ കുമാർ, ഒപ്പമുണ്ടായിരുന്ന സെറീന എന്നിവരുടെ പക്കൽനിന്നാണു റവന്യു ഇന്റലിജൻസ് ഉദ്യോഗസ്ഥർ വിദേശത്തുനിന്നു കടത്തിക്കൊണ്ടുവരാൻ ശ്രമിച്ച 25 കിലോഗ്രാം സ്വർണം തിരുവനന്തപുരം വിമാനത്താവളത്തിലെ പരിശോധനയിൽ പിടിച്ചെടുത്തത്. സ്വർണ ബിസ്‌കറ്റുകളായിരുന്നു. ഇതിന് എട്ടു കോടി രൂപ വിലമതിക്കും
കഴിഞ്ഞ ആറു മാസത്തിനിടെ നൂറു കിലോയോളം സ്വർണം ജീവനക്കാർ കടത്തിയിരുന്നതായി റിപ്പോർട്ടുകളുണ്ട്. വിദേശത്തുനിന്നു കടത്തിക്കൊണ്ടുവരുന്ന സ്വർണം കസ്റ്റംസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് വിമാനത്താവളത്തിലെയും മറ്റും ജീവനക്കാരെ ഉപയോഗിച്ചാണ് വിമാനത്താവളത്തിനു പുറത്തു കൊണ്ടുവരുന്നത് . ഒരു കിലോ സ്വർണം പുറത്തെത്തിക്കുന്നതിന് 60,000 രൂപയാണു പ്രതിഫലം.
പുലർച്ചെ ദുബായ്, ഷാർജ എന്നിവിടങ്ങളിൽനിന്നു വരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ എയ്റോ ബ്രിഡ്ജിൽ എത്താറില്ല. ദൂരെയുള്ള ടാക്സിവേയിൽ നിർത്തുന്ന വിമാനങ്ങളിൽനിന്നു യാത്രക്കാരെ വിമാനക്കമ്പനികളുടെ ബസിൽ ടെർമിനലിൽ എത്തിക്കുകയാണു പതിവ്. ഈ ബസിൽ വച്ച് സ്വർണം ജീവനക്കാർക്കു കൈമാറും.
ഡ്യൂട്ടിക്കിടെ പല ആവശ്യങ്ങളും പറഞ്ഞു പുറത്തിറങ്ങുന്ന ജീവനക്കാരെ സിഐ.എസ്.എഫ്. പരിശോധിക്കില്ലെന്നത് ഉപയോഗിച്ചാണ് തട്ടിപ്പ്. സ്വർണം കൊണ്ടുവരുന്നവരുടെയും അത് ഏൽപ്പിക്കേണ്ട ജീവനക്കാരുടെയും ചിത്രങ്ങൾ വാട്ട്സ് ആപ്പിലൂടെ നൽകും. നിരീക്ഷണത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥരുണ്ടെങ്കിൽ എമിഗ്രേഷൻ ഹാളിൽ വച്ച് അവിടെ ഡ്യൂട്ടിയിലുള്ളവർ സ്വർണം ഏറ്റുവാങ്ങും. അവിടെയും നിരീക്ഷണമുണ്ടെങ്കിൽ തൽക്കാലം ടോയ്ലറ്റിലെ വേസ്റ്റ് ബിന്നിലിടും.
പിന്നീട് അതെടുത്ത് ഡിപ്പാർച്ചർ ടെർമിനലിലെ സ്റ്റാഫ് ഗേറ്റിലൂടെ പുറത്തു കൊണ്ടുവന്ന് അവിടെ കാത്തുനിൽക്കുന്ന ആൾക്കു സ്വർണം െകെമാറുകയാണു പതിവ്. പ്രതിഫലമായി കിട്ടുന്ന പണം കള്ളക്കടത്തിനു കൂട്ടുനിൽക്കുന്ന ജീവനക്കാർ പങ്കിട്ടെടുക്കുന്നതാണ് പതിവത്രെ
https://www.facebook.com/Malayalivartha