മാപ്പപേക്ഷയില്‍ നിര്‍ബന്ധിച്ച് ഒപ്പു വയ്പ്പിക്കുകയായിരുന്നു; ജയില്‍ ജീവനക്കാര്‍ തന്നോട് വളരെ മോശമായാണ് പെരുമാറിയത്; മമത ബാനര്‍ജിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിജെപി വനിതാ നേതാവ് പ്രിയങ്ക ശര്‍മ ജയില്‍ ഉദ്യോഗസ്ഥര്ക്കെതിരേ ആരോപണവുമായി രംഗത്ത്

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിജെപി വനിതാ നേതാവ് പ്രിയങ്ക ശര്‍മ ജയില്‍ ഉദ്യോഗസ്ഥര്ക്കെതിരേ ആരോപണവുമായി രംഗത്ത്. ജയില്‍ ജീവനക്കാര്‍ തന്നോട് വളരെ മോശമായാണ് പെരുമാറിയതെന്നും അവര്‍ തന്നെ പിടിച്ച് ഉന്തിയെന്നും പ്രിയങ്ക ശര്‍മ്മ കുറ്റപ്പെടുത്തി
അഞ്ചുദിവസവും ആരോടും സംസാരിക്കാനും തന്നെ അനുവദിച്ചില്ലെന്നും പ്രിയങ്ക പറഞ്ഞു. മമതയോട് മാപ്പു പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പോലീസ് തയ്യാറാക്കിയ മാപ്പപേക്ഷയില്‍ തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് ഒപ്പു വയ്പ്പിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. നേരത്തേ, പ്രിയങ്കയെ ജയില്‍ മോചിതയാക്കാത്ത നടപടിക്കെതിരെ സുപ്രിംകോടതി രംഗത്തെത്തിയിരുന്നു.
പ്രിയങ്കയെ ഉടന്‍ മോചിതയാക്കിയില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് സുപ്രീം കോടതി പശ്ചിമബംഗാള്‍ സര്‍ക്കാരിനെ അറിയിച്ചു. എന്നാല്‍ പ്രിയങ്ക ശര്‍മയെ ബുധനാഴ്ച രാവിലെ 9.30ന് തന്നെ വിട്ടയച്ചുവെന്ന് ബംഗാള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. യുവമോര്‍ച്ച നേതാവായ പ്രയങ്ക ശര്‍മ്മക്ക് സുപ്രീംകോടതി ഉപാധികളോടെ കഴിഞ്ഞ ദിവസമാണ് ജാമ്യം അനുവദിച്ചിരുന്നത്.
https://www.facebook.com/Malayalivartha