കോണ്ഗ്രസിന്റെ വാര്‍ത്താസമ്മേളനം ഭാരത് മാതാ കി ജയ് വിളിയുമായി തടസ്സപ്പെടുത്താന്‍ ശ്രമം; മധ്യവയസ്കനെ സുരക്ഷാ ജീവനക്കാര്‍ പുറത്താക്കി

കോണ്ഗ്രസിന്റെ വാര്‍ത്താസമ്മേളനം ഭാരത് മാതാ കി ജയ് വിളിയുമായി തടസ്സപ്പെടുത്താന്‍ ശ്രമം. കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പാര്‍ട്ടി ആസ്ഥാനത്ത് മാധ്യമങ്ങളുമായി സംസാരിക്കവേയാണ് നാടകീയ സംഭവങ്ങളുണ്ടായത്. ദേശീയ പതാകയുമായി പ്രതിഷേധിച്ച മധ്യവയസ്കനെ സുരക്ഷാ ജീവനക്കാര്‍ പുറത്താക്കി.
യോഗി ആദിത്യനാഥിനെ അജയ് സിങ് ബിഷ്ട് എന്ന് വിളിച്ചത് ഇന്ത്യന്‍ സംസ്ക്കാരത്തെ അപമാനച്ചതിന് തുല്യമാണെന്ന് ഇയാള്‍ ആരോപിച്ചു. ത്രിവര്‍ണ പതാകയുമായി മുന്‍പിലെത്തിയ ഇയാള്‍ വന്ദേമാതരം വിളിക്കാനാരംഭിച്ചതോടെ സുരക്ഷാ ജീവനക്കാര്‍ പുറത്താക്കി. മഹാരാഷ്ട്ര സ്വദേശിയായ നചികേത എന്നയാളാണ് പ്രശ്നമുണ്ടാക്കിയതെന്ന് പിന്നീട് തിരിച്ചറിഞ്ഞു.
https://www.facebook.com/Malayalivartha