മക്കൾ നീതി മയ്യം തലവനും നടനുമായ കമല്‍ഹാസനെതിരെ ചേരുപ്പേറ്; സംഭവത്തിൽ ബിജെപി പ്രവര്‍ത്തകരും ഹനുമാന്‍ സേനയിലെ അംഗങ്ങളും ഉള്‍പ്പെടെ 11 പേര്‍ക്കെതിരേ പരാതി നല്‍കി

മക്കൾ നീതി മയ്യം തലവനും നടനുമായ കമല്‍ഹാസനെതിരെ ചേരുപ്പേറ്. ബുധനാഴ്ച വൈകിട്ട് മധുര നിയോജക മണ്ഡലത്തിലെ തിരുപ്പുരകുന്ദ്രത്തില്‍ പ്രചരണം നടത്തുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത്. കമല്‍ഹാസന്‍ ജനങ്ങളെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇവര്‍ താരം നില്‍ക്കുന്ന സ്‌റ്റേജിലേക്ക് ചെരിപ്പുകള്‍ എറിയുകയായിരുന്നു. എന്നാല്‍ ചെരുപ്പേറ് താരത്തിന് കൊണ്ടില്ല. സംഭവത്തിൽ ബിജെപി പ്രവര്‍ത്തകരും ഹനുമാന്‍ സേനയിലെ അംഗങ്ങളും ഉള്‍പ്പെടെ 11 പേര്‍ക്കെതിരേ പരാതി നല്‍കി.
മൂന്ന് ദിവസം മുമ്പായിരുന്നു ഗോഡ്‌സേയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദിയെന്ന പ്രസ്താവന കമല്‍ നടത്തിയത്. ''സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒര ഹിന്ദുവാണ്. അത് ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം വിനായക് ഗോഡ്‌സേയാണ്. അവിടെയാണ് ഇത് തുടങ്ങിയത്.'' ഇങ്ങിനെയായിരുന്നു കമലിന്റെ വാക്കുകള്‍.
ഗോഡ്സെയെ ഹിന്ദു തീവ്രവാദിയെന്ന് വിളിച്ചതിനെതിരെ ബിജെപിയും അണ്ണാ ഡിഎംകെയും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഈ പരാമർശത്തെ മുതലാക്കി മക്കൾ നീതി മയ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം തടസ്സപ്പെടുത്താനാണ് അണ്ണാ ഡിഎംകെയും ബിജെപിയും ശ്രമിക്കുന്നതെന്ന് കമൽഹാസൻ പ്രതികരിച്ചു. താൻ പറഞ്ഞത് സത്യമായ കാര്യമാണെന്നും ചരിത്രപരമായ വസ്തുതയാണെന്നും അതിൽ കളവില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ടാണ് കമൽഹാസൻ ഇത്തരമൊരു പ്രസ്താവന നടത്തിയതെന്നാണ് ബിജെപി നേതാക്കൾ വിമർശിച്ചത്. എന്നാൽ താൻ പ്രസ്താവന ഇനിയും ആവർത്തിക്കുമെന്നും ഇതൊക്കെ പ്രതീക്ഷിച്ച് തന്നെയാണ് രാഷ്ട്രീയ പ്രവർത്തനത്തിന് ഇറങ്ങിയതെന്നും കമൽഹാസൻ പറഞ്ഞു. സത്യം മാത്രമേ ജയിക്കൂവെന്നും അദ്ദേഹം രാഷ്ട്രീയ എതിരാളികൾക്ക് മുന്നറിയിപ്പ് നൽകി.
https://www.facebook.com/Malayalivartha