മോദി മോദി എസ് പപ്പാ; പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് രാഷ്ട്രീയ ജനതാ ദള്‍ നേതാവ് തേജസ്വി യാദവ്

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് രാഷ്ട്രീയ ജനതാ ദള്‍ നേതാവ് തേജസ്വി യാദവ്. നഴ്‌സറി പാട്ടായ ജോണി ജോണി എസ് പപ്പാ യുടെ പാരഡിയുമായാണ് തേജസ്വി യാദവ് രംഗത്തെത്തിയിരിക്കുന്നത്. ജോണി ജോണി എസ് പപ്പാ എന്നതിന് പകരം മോദി മോദി എസ് പപ്പാ എന്ന് തുടങ്ങുന്ന പദ്യം ആര്‍ജെഡിയുടെ ട്വിറ്റര്‍ പേജിലാണ് പാട്ട് ഷെയര്‍ ചെയ്തിരിക്കുന്നത്. മോദി ഭക്തരുടെ മക്കള്‍ ഭാവിയില്‍ ചൊല്ലി പഠിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് പാട്ട് പങ്കുവെച്ചിരിക്കുന്നത്.
ഒറ്റയ്ക്ക് ഭൂരിപക്ഷം തികയ്ക്കില്ലെന്ന രാം മാധവിന്റെ പ്രസ്താവനയിലൂടെ ബിജെപി ഇപ്പോള്‍ തന്നെ തോല്‍വി സമ്മതിച്ചിരിക്കുകയാണെന്നും തേജസ്വി പറഞ്ഞു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയ്ക്കെതിരായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിവാദ പരാമര്‍ശം അത്യന്തം നിഷ്ഠൂരമാണെന്ന് തേജസ്വി യാദവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബീഹാറില്‍ എല്ലായിടത്തും മഹാസഖ്യം വിജയിക്കുമെന്നും തേജസ്വിയാദവ് അവകാശപ്പെട്ടു. മേയ് 23ന് ശേഷം ജനദാദള്‍ യു വില്‍ നിന്ന് വലിയ കൊഴിഞ്ഞുപോക്കുണ്ടാവും. നിതീഷ് കുമാര്‍ രാജി വെയ്‌ക്കേണ്ടി വരും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യപിച്ചതു മുതല്‍ ബിജെപിയും ജെഡിയുവും പരിഭ്രമത്തിലാണെന്നും തേജസ്വി യാദവ് പറഞ്ഞിരുന്നു.
അതേസമയം മഹാത്മ ഗാന്ധിയെ കൊലപ്പെടുത്തിയ ആളെ ഭീകരവാദിയെന്ന് വിളിച്ച കമല്‍ഹാസന്റെ പരാമര്‍ശത്തില്‍ തെറ്റില്ലെന്ന പരാമർശവുമായി തേജസ്വി യാദവ് രംഗത്തെത്തിയിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി നാഥുറാം ഗോഡ്‌സേയാണെന്ന പ്രസ്താവനയ്‌ക്കെതിരെ ബി.ജെ.പിയും സംഘപരിവാര്‍ സംഘടനകളും രംഗത്തെത്തിയതിന് പിന്നാലെയാണ് കമല്‍ഹാസന് പിന്തുണയുമായി തേജസ്വി രംഗത്തെത്തിയത്. രാജ്യത്തിന്റെ രാഷ്ട്രപിതാവിനെ കൊലപ്പെടുത്തി വ്യക്തി തീവ്രവാദി തന്നെയാണെന്നും ഒരു പക്ഷേ തീവ്രവാദി എന്നതിനേക്കള്‍ വലിയ വിശേഷണമാണ് അയാള്‍ക്ക് ചേരുകയെന്നും തേജസ്വി യാദവ് പറഞ്ഞു.
https://www.facebook.com/Malayalivartha