എനിക്ക് ഒരു തവണ കൂടി ഭരിക്കാന്‍ അവസരം തരൂ; കോണ്‍ഗ്രസ് 70 വര്‍ഷം ഭരിച്ചിട്ട് രാജ്യത്തെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ സാധിച്ചില്ല, പിന്നെങ്ങിനെയാണ് തനിക്ക് അഞ്ച് വര്‍ഷം കൊണ്ട് സാധിക്കും; കുറച്ച് സമയം കൂടി തന്നാല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഉണ്ടാക്കാമെന്ന് ബീഹാറിലെ ജനങ്ങളോട് മോദി

തനിക്ക് ഒരു തവണ കൂടി ഭരിക്കാന്‍ അവസരം തന്നാല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുറച്ച് സമയം കൂടി തന്നാല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഉണ്ടാക്കാമെന്ന് ബീഹാറിലെ ജനങ്ങളോട് മോദി പറഞ്ഞു. കോണ്‍ഗ്രസ് 70 വര്‍ഷം ഭരിച്ചിട്ട് രാജ്യത്തെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ സാധിച്ചില്ലെന്നും, പിന്നെങ്ങിനെയാണ് തനിക്ക് അഞ്ച് വര്‍ഷം കൊണ്ട് സാധിക്കുകയെന്നും നരേന്ദ്ര മോദി പറഞ്ഞു.
എല്ലാ ജോലിയും തീര്‍ത്തെന്ന് എനിക്ക് പറയാന്‍ സാധിക്കില്ല. 70 വര്‍ഷം ഭരിച്ച കോണ്‍ഗ്രസിന് അത് പറയാന്‍ സാധിക്കില്ല, പിന്നെങ്ങിനെ അഞ്ച് വര്‍ഷം മാത്രം ഭരിച്ച തനിക്ക് അത് പറയാന്‍ പറ്റും? ഒരുപാടധികം കാര്യങ്ങള്‍ ചെയ്യാനുണ്ട്. അത് ചെയ്യാനുളള ശക്തിയുണ്ട്. എന്നാല്‍ നിരന്തരമായ പരിശ്രമങ്ങളുടെ ആവശ്യം ഇവിടെയുണ്ട്. അതിന് നിങ്ങളുടെ അനുഗ്രഹം വേണം എന്നും മോദി പറഞ്ഞു.
'ഭീകരവാദം, വില, അക്രമം, അഴിമതി, കള്ളപ്പണം എന്നിവ കോണ്‍ഗ്രസിന്റെ കാലത്ത് കുതിച്ചു. രാജ്യത്തിന്റെ വളര്‍ച്ച, വിശ്വാസ്യത, സായുധസേനയുടെ അഭിമാനം എന്നിവ താഴേക്കായിരുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പ്പിയായ ബിആര്‍ അംബേദ്കറിനെ തോല്‍പ്പിക്കാന്‍ നെഹ്‌റു കുടുംബം തങ്ങളാലാവുന്നതെല്ലാം ചെയ്തു, അംബേദ്കറിനെ ജനമനസുകളില്‍ നിന്ന് അകറ്റാന്‍ അവര്‍ എല്ലാം ചെയ്തു. സ്വന്തം കുടുംബാംഗങ്ങളെ ഭാരത രത്‌ന നല്‍കി ആദരിച്ച കോണ്‍ഗ്രസ്, അംബേദ്കറിനെ മറന്നു,' എന്നും മോദി പ്രസംഗത്തില്‍ കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha