ബി.ജെ.പി ഭരണത്തില്‍ സാമ്പത്തിക പ്രതിസന്ധി; 2019 ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് അധികാരത്തിലെത്തുന്ന സര്‍ക്കാറിനെ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി

ബി.ജെ.പി ഭരണത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം കടന്നുപോകുന്നത്. 2019 ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് അധികാരത്തിലെത്തുന്ന സര്‍ക്കാറിനെ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്. 2020 മാര്‍ച്ചില്‍ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമാകുമ്പോഴേക്കും ഇന്ത്യയുടെ വരുമാനത്തില്‍ കുറവുണ്ടാവുമെന്നാണ് വിലയിരുത്തൽ. നിലവില്‍ മൊത്ത അഭ്യന്തര ഉല്‍പാദനത്തിന്റെ 3.4 ശതമാനമായി ഇന്ത്യയുടെ ധനകമ്മി കൂടിയിട്ടുണ്ട്. ഇതോടെ വിപണിയില്‍ നിന്ന് കൂടുതല്‍ പണം കടമെടുക്കേണ്ട സ്ഥിതിയിലേക്ക് സര്‍ക്കാറെത്തും. ബി.ജെ.പി സര്‍ക്കാറിന്റെ കര്‍ഷകര്‍ക്കുള്ള പദ്ധതി കൂടി നടപ്പിലാവുന്നതോടെ കടുത്ത സാമ്പത്തിക ബാധ്യതയിലേക്ക് രാജ്യം നീങ്ങും.
സാമ്പത്തിക പ്രതിസന്ധിയുടേതായ സാഹചര്യത്തില്‍ അടുത്ത രണ്ട് വായ്പ അവലോകന യോഗങ്ങളിലും പലിശ നിരക്കുകളില്‍ മാറ്റം വരുത്താന്‍ ആര്‍.ബി.ഐ തയാറാവുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പുറമേ ബാങ്കുകള്‍ക്ക് അധിക മൂലധനം നല്‍കി സമ്പദ്‌വ്യവസ്ഥയിലെ വായ്പ ലഭ്യത വര്‍ധിപ്പിക്കാനും ആര്‍.ബി.ഐ മുതിര്‍ന്നേക്കും.
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ഘടനാപരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രിയുടെ സാമ്പത്തി ഉപദേശക സമിതി അംഗമായ രഥിൻ റോയ് രംഗത്ത് എത്തിയിരുന്നു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച മന്ദഗതിയിലാണെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു രഥിൻ റോയിയുടെ കണ്ടെത്തൽ. ഇന്ത്യ ഭാവിയിൽ ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ നേരിടേണ്ടി വന്ന സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്നും രഥിൻ റോയ് പറഞ്ഞു.
https://www.facebook.com/Malayalivartha