ദീദി-മോദി പോര് മുറുകുമ്പോള്‍; മോദിയുടെ റാലി വിലക്കാത്തത് എന്തെന്ന ചോദ്യവുമായി മമത ബാനർജി; റാലി തടയാന്‍ ധൈര്യമുണ്ടോയെന്ന് മോദി

മോദിയുടെ റാലി വിലക്കാത്തത് എന്തെന്ന ചോദ്യവുമായി മമത ബാനർജി. റാലി തടയാന്‍ ധൈര്യമുണ്ടോയെന്ന് മോദി. ദീദി-മോദി പോര് മുറുകുന്നു. പശ്ചിമബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രചരണ സമയം വെട്ടിച്ചുരുക്കിയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിക്കെതിരെ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും രംഗത്ത്. കമ്മിഷന്റെ നടപടി അധാര്‍മികവും പക്ഷപാതപരവുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രചാരണ റാലി വ്യാഴാഴ്ച നടത്താന്‍ നിശ്ചയിച്ചതിനാലാണ് അതുവരെ പ്രചാരണത്തിനുള്ള സമയം അനുവദിച്ചതെന്നും അവര്‍ ആരോപിച്ചു. ബംഗാളിലെ തന്റെ റാലി തടയാന്‍ മമതയ്ക്ക് ധൈര്യമുണ്ടോയെന്ന് മോദി വെല്ലുവിളിച്ചു. ബംഗാളിലെ നവോത്ഥാന നായകരിലൊരാളായ വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തത് തൃണമൂല്‍ ഗുണ്ടകളാണെന്നും എന്നാല്‍ പ്രതിമ പുനസ്ഥാപിക്കുമെന്നും യു.പിയിലെ റാലിയില്‍ സംസാരിക്കവെ മോദി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ അധാര്‍മികവും പക്ഷപാതപരവുമായ നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രചാരണ പരിപാടികള്‍ വ്യാഴാഴ്ചത്തേക്കാണ് നിശ്ചയിച്ചിരുന്നത്. അതിനാലാണ് പ്രചാരണ സമയം ഇന്നുവരെ നല്‍കിയത്. അത് പൂര്‍ത്തിയാക്കാനുള്ള അവസരം ബി.ജെ.പിക്ക് നല്‍കുകയും എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അത്തരമൊരു സമയം അനുവദിക്കാതെ ഒരു ദിവസം വെട്ടിക്കുറച്ചു. ഇത് ആസൂത്രിതമാണ്. ബംഗാളില്‍ അമിത് ഷാ യുടെ റാലിക്കിടെയുണ്ടായ അക്രമം ആസൂത്രിതമാണ് എന്നും മമത ആരോപിച്ചു.
https://www.facebook.com/Malayalivartha