ബൈക്കിലെത്തി വഴിയാത്രക്കാരിയുടെ മാല പിടിച്ചുപറിക്കുന്ന യുവാക്കളുടെ ഈ ദൃശ്യം കാണുന്ന ആരും റോഡിലൂടെ ഒറ്റയ്ക്ക് നടക്കാന്‍ ഒന്ന് ഭയക്കും!

കാല്‍നട യാത്രക്കാരായ സ്ത്രീകളുടെ മാല പിടിച്ചുപറിക്കുന്ന സംഘം രാജ്യത്ത് എല്ലായിടത്തുമുണ്ട്. ബൈക്കിലെത്തുന്ന സംഘം ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകളെയാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്.
ഡല്‍ഹിയിലെ ഇന്ദര്‍പുരിയില്‍ ബൈക്കിലെത്തിയ രണ്ടു പേര്‍ വഴിയിലൂടെ നടന്നുപോയ ഒരു സ്ത്രീയുടെ മാലപൊട്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഈ മാസം 13-ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണിത്.
വഴിയരികിലൂടെ നടന്നുപോകുന്ന സ്ത്രീയെ കണ്ട ബൈക്ക് യാത്രികര്‍ വാഹനം നിര്‍ത്തി.
സംഘത്തിലൊരാള്‍ പിന്നിലൂടെ വന്ന് സ്ത്രീയെ ആക്രമിച്ച് കീഴപ്പെടുത്തി. അല്‍പ്പനേരം ഇരുവരും തമ്മില്‍ പിടിവലിയും നടന്നു.
ഇതിനിടെ ബൈക്കിലിരുന്നയാള്‍ ബൈക്ക് വട്ടംകറക്കി ഇവരുടെ അടുത്തെത്തി. മാല പൊട്ടിച്ചെടുത്ത് യുവാക്കള്‍ ബൈക്കില്‍ പാഞ്ഞുപോയി.
സംഭവം കണ്ട രണ്ടു പേര്‍ ഓടിവന്നുവെങ്കിലും ഇതിനകം യുവാക്കള്‍ രക്ഷപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha