ബംഗാളിനെ പിടിച്ച് കുലുക്കിയ ആര്‍ട്ടിക്കള്‍ 324; പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം

പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. ഞായറാഴ്ചയാണ് സംസ്ഥാനത്തെ ഒമ്പത് മണ്ഡലങ്ങളിലെ വോട്ടെടുപ്പ് നടക്കുന്നത്. അതേസമയം അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്ന മറ്റ് ഏഴ് സംസ്ഥാനങ്ങളിലേയും പരസ്യ പ്രചാരണം വെള്ളിയാഴ്ചയാണ് അവസാനിക്കുക.
സംസ്ഥാനത്തുണ്ടായ സംഘര്‍ഷങ്ങളെ കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബംഗാളിലെ പരസ്യ പ്രചാരണം ഒരു ദിവസം വെട്ടിക്കുറച്ചിരുന്നു. വെള്ളിയാഴ്ച അവസാനിക്കേണ്ട പരസ്യ പ്രചാരണം വ്യാഴാഴ്ച രാത്രിയോടെ അവസാനിപ്പിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. വ്യാഴാഴ്ച രാത്രി പത്ത് വരെയാണ് പരസ്യ പ്രചാരണത്തിന് കമ്മീഷന്‍ അനുമതി നല്‍കിയിട്ടുള്ളത്. ആര്‍ട്ടിക്കള്‍ 324 ന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
ഇന്ത്യയില്‍ ആദ്യമായാണ് പരസ്യ പ്രചാരണത്തിനുള്ള സമയ പരിധി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക അധികാരം ഉപയോഗിച്ച് വെട്ടിക്കുറയ്ക്കുന്നത്. കഴിഞ്ഞ ദിവസം അമിത്ഷായുടെ റോഡ്‌ഷോയ്ക്ക് ശേഷം സ്ഥലത്ത് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തുകയും അവിടെ സംഷര്‍ഷത്തിലേക്ക് നീങ്ങുകയുമായിരുന്നു. ഈ സംഭവങ്ങളെല്ലാം കണക്കിലെടുത്താണ് ബംഗാളിലെ പരസ്യ പ്രചാരണം ഒരു ദിവസം മുമ്പ് തന്നെ അവസാനിപ്പിക്കുന്നത്.
ഉത്തര്‍പ്രദേശ്, പഞ്ചാബ്, ബീഹാര്‍, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, ഝാര്‍ഖണ്ഡ്, ഛണ്ഡീഗഢ് എന്നിവിടങ്ങളില്‍ വെള്ളിയാഴ്ചയാവും തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുക. എട്ട് സംസ്ഥാനങ്ങളില്‍ നിന്നായി 59 മണ്ഡലങ്ങളിലാണ് ഏഴാംഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത്. ബീഹാര്‍, യുപി, ബംഗാള്‍ എന്നിവിടങ്ങളില്‍ ഏഴ് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.
https://www.facebook.com/Malayalivartha