കാശ്‌മീരില്‍ കന്നുകാലികളുമായി പോയ യുവാവനെ വെടിവച്ചുകൊന്നു; ആക്രമണത്തിന് പിന്നില്‍ ഗോസംരക്ഷകരെന്ന് യുവാവിന്റെ ബന്ധുക്കള്‍; പ്രദേശത്ത് നിരോധനാജ്ഞ

ജമ്മു ബധേര്‍വയില്‍ കന്നുകാലികളുമായി പോയ യുവാവനെ വെടിവച്ചുകൊന്നു. ആക്രമണത്തിന് പിന്നില്‍ ഗോസംരക്ഷകര്‍ ആണെന്ന് കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുക്കള്‍ ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭേദ്ബര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഏഴുപേരെ ചോദ്യം ചെയ്ത് വരികയാണ്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. വെടിയേറ്റ നയീം ഷാ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്നവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വ്യാപക പ്രതിഷേധമാണ് നടക്കുന്നത്.
https://www.facebook.com/Malayalivartha