ഹിമാചലിലെ കുളുവിൽ ബിജെപി പ്രവര്‍ത്തകര്‍ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു; ഏഴ് പേർക്ക് പരിക്ക്

ഹിമാചല്‍ പ്രദേശിലെ കുളു ജില്ലയിൽ ബിജെപി പ്രവര്‍ത്തകര്‍ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. അപകടത്തിൽ ഏഴ് പേർക്ക് പരിക്ക്. കുളു ജില്ലയില്‍ ബഞ്ചര്‍ പ്രദേശത്തെ നഗ്‌നി ഗ്രാമത്തില്‍ വെച്ച് 45 ബിജെപി പ്രവര്‍ത്തകരുമായി സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ടു മറിയുകയായിരുന്നുവെന്നു വാര്‍ത്ത ഏജന്‍സിയായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയുന്നു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നിലഗുരുതരമല്ലെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
https://www.facebook.com/Malayalivartha