ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

പശ്ചിമ ബംഗാളിലെ കോല്‍ക്കത്തില്‍ നവോത്ഥാനനായകന്‍ ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ മമത ബാനര്‍ജി സര്‍ക്കാര്‍ നീക്കം ചെയ്തുവെന്നും പശ്ചിമബംഗാളിലെ മതുരപുരില് മോദി പറഞ്ഞു.
വിദ്യാസാഗര്‍ ബംഗാളിന്റെ മാത്രം പുത്രനല്ല. ഇന്ത്യയുടെതാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിമ തകര്‍ത്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മോദി തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു. ബംഗാളിന്റെ സംസ്കാരം സംരക്ഷിക്കാനാണ് ബിജെപി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ബംഗാളില്‍ ബംഗ്ലാദേശികളെ പാര്‍പ്പിക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മമത തന്നെ പ്രധാനമന്ത്രിയായി അംഗീകരിക്കുന്നില്ല. അതേസമയം പക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനെ അവര്‍ അഭിവാദ്യം ചെയ്യുന്നുവെന്നും മോദി കുറ്റപ്പെടുത്തി.
കേന്ദ്ര പദ്ധതികളില്‍ മമത അവരുടെ സ്റ്റിക്കര്‍ പതിക്കുന്നു. "സ്റ്റിക്കര്‍ ദിദി' നിങ്ങള്‍ കുറഞ്ഞ പക്ഷം ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നും മോദി പരിഹസിച്ചു.
https://www.facebook.com/Malayalivartha