കോണ്‍ഗ്രസ് നേതാവ് രേഷ്മ പഡകാനൂരയെ മരിച്ച നിലയില്‍ കണ്ടെത്തി; മരണം കൊലപാതകമാണെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം

കോണ്‍ഗ്രസ് നേതാവ് രേഷ്മ പഡകാനൂരയെ മരിച്ച നിലയില്‍ കണ്ടെത്തി. കൃഷ്ണാ നദിയിലാണ് മൃതദേഹം കണ്ടെത്തിയത്. രേഷ്മയുടെ മരണം കൊലപാതകമാണെന്നാണ് പോലീസ് നിഗമനം. കോലാറിലെ ബസവനബാഗവഡി ജില്ലയിലാണ് രേഷ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജെ.ഡി.എസിന്റെ മുന്‍ ജില്ലാ പ്രസിഡന്റാണ് രേഷ്മ.
രേഷ്മയെ അജ്ഞാതര്‍ കൊലപ്പെടുത്തിയ ശേഷം ഇവിടെ കൊണ്ടുവന്ന് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. വ്യാഴാഴ്ച രാത്രി രേഷ്മ എ.ഐ.എം.ഐ.എം പാര്‍ട്ടി നേതാവിന്റെ കൂടെ കാറില്‍ സഞ്ചരിച്ചിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha