ഇന്ദിരാഗാന്ധിയെ പോലെ സുരക്ഷാ ജീവനക്കാരുടെ വെടിയേറ്റ് താനും കൊല്ലപ്പെട്ടേക്കാമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍

ബിജെപി തന്റെ പിന്നാലെ തന്നെ ഉണ്ടെന്നും ഇന്നല്ലെങ്കില്‍ നാളെ താന്‍ ഉറപ്പായും കൊല്ലപ്പെടുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ പോലെ സുരക്ഷാ ജീവനക്കാരുടെ വെടിയേറ്റ് താനും കൊല്ലപ്പെടുമെന്നാണ് അദ്ദേഹം പറഞ്ഞത്.തന്റെ സ്വകാര്യ സുരക്ഷാ ജീവനക്കാരന്‍ ബിജെപിക്ക് തന്നെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നയാളാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി ആരോപിച്ചു. എന്നാല്‍ മുഖ്യമന്ത്രിയുടെ ആരോപണത്തെ തള്ളി ഡല്‍ഹി പൊലീസ് രംഗത്തെത്തി.
മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത് ജോലിയില്‍ ആത്മാര്‍ത്ഥതയുള്ള പൊലീസ് ഉദ്യോഗസ്ഥരെയാണെന്ന് ഡല്‍ഹി പൊലീസ് പ്രതികരിച്ചു. ഡല്‍ഹി പൊലീസ് ഡല്‍ഹി മുഖ്യമന്ത്രിക്ക് മാത്രമല്ല സുരക്ഷയൊരുക്കുന്നതെന്നും നിരവധി പ്രമുഖ വ്യക്തികള്‍ക്ക് സുരക്ഷയൊരുക്കുന്നുണ്ടെന്നും ഡല്‍ഹി പൊലീസ് വക്താവ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചു.
https://www.facebook.com/Malayalivartha