Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

രാഹുലിനെ തള്ളുന്നു... നരേന്ദ്രമോദി തന്നെ വീണ്ടും ഭരണത്തില്‍ വരുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നതോടെ രാഹുല്‍ ഗാന്ധിക്ക് കൂറ് പ്രഖ്യാപിച്ചവരെല്ലാം കാല് മാറുന്നു; മധ്യ പ്രദേശിലും കര്‍ണാടകയിലും ഭരണം മാറാനുള്ള അടിയൊഴുക്കുകള്‍ തുടങ്ങി

21 MAY 2019 02:51 PM IST
മലയാളി വാര്‍ത്ത

എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ വന്നതിന് പിന്നാലെ രാജ്യം മൊത്തം മോദി മയമാകുകയാണ്. കുറഞ്ഞ ഭൂരിപക്ഷമുള്ള മധ്യപ്രദേശ് കര്‍ണാടക സര്‍ക്കാരുകള്‍ ആടി ഉലയുകയാണ്. കേന്ദ്രത്തില്‍ ബിജെപി വന്നാല്‍ ഈ സര്‍ക്കാരുകള്‍ വീഴുമെന്നാണ് കരുതുന്നത്. 

എക്‌സിറ്റ്‌പോള്‍ അടിസ്ഥാനമാക്കി പത്തില്‍ ഒമ്പതും ബി.ജെ.പിക്കു വ്യക്തമായ ഭൂരിപക്ഷവും ആറെണ്ണം 300ലധികം സീറ്റും പ്രവചിച്ചിരിക്കെ, യഥാര്‍ഥ ഫലം ഇവയ്ക്ക് അടുത്തുവരുമെന്നാണ് അനുമാനിക്കുന്നത്. 300ലേറെ സീറ്റു ലഭിക്കുമെന്ന് പ്രചാരണം കഴിഞ്ഞ് ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. അത് അതിരുകടന്ന ആത്മവിശ്വാസമായേ പലരും കണ്ടുള്ളൂ.

2014ല്‍ 'വേവ് ഇലക്ഷന്‍' എന്നു വിശേഷിപ്പിക്കുന്ന തരംഗം പ്രകടമായിരുന്നു. യു.പി.എ. സര്‍ക്കാരിനെതിരായ ജനവികാരത്തിന്റെ പശ്ചാത്തലത്തില്‍ സംശുദ്ധഭരണവും ഗുജറാത്തു മാതൃകയും വികസനവും ഉയര്‍ത്തി, നരേന്ദ്രമോദിയെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയുള്ള പ്രചാരണമാണ് അന്നു ബി.ജെ.പി. നടത്തിയത്.

പ്രധാനമന്ത്രിയായ മോദി അഞ്ചുകൊല്ലം കഴിഞ്ഞ് വീണ്ടും ജനങ്ങളെ സമീപിച്ചപ്പോള്‍ ഭരണവിരുദ്ധ വികാരം പ്രകടമല്ലായിരുന്നു. നോട്ടസാധുവാക്കലും കാര്‍ഷിക, ഗ്രാമീണ പ്രതിസന്ധിയുമൊന്നും ദേശീയതലത്തില്‍ പൊതുവായ പ്രചാരണവിഷയമായില്ല. ബാലാകോട്ടും ദേശസുരക്ഷയും ആയിരുന്നു ബി.ജെ.പി.യുടെ പ്രചാരണത്തിന്റെ കാതല്‍.

ഇതോടൊപ്പം മറ്റുചില ഘടകങ്ങളും മോദിയുടെ വ്യക്തിപ്രഭാവവും കൂടി ചേര്‍ന്നപ്പോള്‍ 2014ലേതിനെക്കാളും വലിയ തരംഗമായി അതു മാറിയെന്നുവേണം കരുതാന്‍. എന്നാല്‍ തരംഗത്തിന്റെ ലക്ഷണം എവിടെയും ദൃശ്യമായിരുന്നില്ല. ജാതി സമവാക്യങ്ങള്‍ നോക്കിയുള്ള കണക്കുകൂട്ടലുകളും സാമ്പ്രദായികരീതിയിലുള്ള മുന്‍കൂര്‍ വിലയിരുത്തലുകളും തകര്‍ത്തെറിഞ്ഞാണ് ബി.ജെ.പി. പഴയകോട്ടകള്‍ നിലനിര്‍ത്തിയതും പുതിയ മേഖലകളില്‍ സ്വാധീനമുണ്ടാക്കിയതും.

സംസ്ഥാനഭരണത്തെയും കേന്ദ്രഭരണത്തെയും ജനങ്ങള്‍ വ്യത്യസ്തമായാണ് സമീപിച്ചതെന്നുവേണം വിലയിരുത്താന്‍. ഏതാനും മാസംമുമ്പ് കോണ്‍ഗ്രസ് ജയിച്ച മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങള്‍പോലും ബി.ജെ.പി. തൂത്തുവാരി. കര്‍ണാടകത്തിലും അതുതന്നെയാണു സ്ഥിതി. കഴിഞ്ഞകൊല്ലം ആദ്യം കോണ്‍ഗ്രസ്ജനതാദള്‍ സഖ്യത്തിന്റെ സര്‍ക്കാരുണ്ടായി.

ഇന്ത്യ ടുഡേആക്‌സിസ് എക്‌സിറ്റ്‌പോള്‍ പ്രകാരം അവിടെ 28 സീറ്റില്‍ 21 മുതല്‍ 25 വരെ സീറ്റ് ബി.ജെ.പി.ക്കു ലഭിക്കും. നിയമസഭയിലേക്കുകൂടി തിരഞ്ഞെടുപ്പു നടന്ന ഒഡിഷയിലും ഇതുതന്നെയാണ് സ്ഥിതി. അവിടെ 147 അംഗ നിയമസഭയില്‍ ബിജു ജനതാദളിന് (ബി.ജെ.ഡി.) 80നും 100നുമിടയില്‍ സീറ്റുകിട്ടുമെന്നാണു പ്രവചനം. ലോക്‌സഭയില്‍ ബി.ജെ.ഡിക്കു രണ്ടുമുതല്‍ ആറുവരെ സീറ്റു മാത്രമേ ലഭിക്കൂ. ബി.ജെ.പിക്ക് 15നും 19നുമിടയില്‍ സീറ്റു കിട്ടുമെന്നാണ് പ്രവചനം.

കര്‍ണാടകം ഒഴികെയുള്ള ദക്ഷിണേന്ത്യ മാത്രമാണ് ഇപ്പോഴും ബി.ജെ.പി.ക്ക് വലിയ സ്വാധീനം ഉണ്ടാക്കാന്‍ കഴിയാത്ത മേഖല. എന്‍.ഡി.എ.യെ നേരിടാന്‍ ദേശീയതലത്തില്‍ പൊതുവായ പ്രതിപക്ഷസഖ്യമോ നരേന്ദ്ര മോദിക്കു പകരം പ്രചാരണത്തില്‍ ഉയര്‍ത്തിക്കാട്ടാന്‍ വേറൊരു പ്രധാനമന്ത്രി സ്ഥാനാര്‍ഥിയോ ഉണ്ടായിരുന്നില്ല. പ്രതിപക്ഷൈക്യം ഉണ്ടായില്ലെന്നു മാത്രമല്ല, ഭാവിയില്‍ പരസ്പരം പോരടിച്ചേക്കാവുന്ന പ്രദേശികനേതാക്കളാണ് ജനങ്ങളുടെ മനസ്സില്‍ പതിഞ്ഞത്.

രാഹുല്‍ ഗാന്ധി നേതാവെന്ന നിലയില്‍ ഒട്ടേറെ വളര്‍ന്നെങ്കിലും മോദിക്കു പകരമാവില്ലെന്ന തോന്നല്‍ പ്രബലമായിരുന്നു. പ്രതിപക്ഷത്തെ ഈ നേതൃപ്രതിസന്ധിയും ഐക്യമില്ലായ്മയും ആണ് യു.പി.യിലും ബിഹാറിലും ബംഗാളിലുമെല്ലാം ബി.ജെ.പി.യെ തുണച്ചത്. ബി.ജെ.പി.യിതര വോട്ടുകള്‍ അവിടങ്ങളിലൊന്നും ഏകോപിപ്പിക്കപ്പെട്ടില്ല. യു.പി.യില്‍ ബി.എസ്.പി.യും എസ്.പി.യും ചേര്‍ന്നുള്ള സഖ്യത്തിന് 2014ലേതിനെക്കാള്‍ കൂടുതല്‍ വോട്ട് കിട്ടുമെന്ന് പൊതുവേ കരുതിയിരുന്നെങ്കിലും എക്‌സിറ്റ്‌പോള്‍ പ്രകാരം അതു കുറയുകയാണ് ചെയ്തത്.

പ്രതിപക്ഷസഖ്യം അല്പമെങ്കിലും ഫലപ്രദമായിരുന്ന ഛത്തീസ്ഗഢിലും അതു ഫലംകണ്ടില്ല. ബിഹാറിലാകട്ടെ, എന്‍.ഡി.എ 2014ലേതിനെക്കാളും സ്ഥിതി മെച്ചപ്പെടുത്തിയെന്നാണു പ്രവചനം. ആര്‍.ജെ.ഡികോണ്‍ഗ്രസ് സഖ്യം പ്രതീക്ഷിച്ചപോലെ മുസ്‌ലിം, യാദവ കൂട്ടുകെട്ടൊന്നും അവിടെ സംഭവിച്ചില്ല. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ ധാരണ ഉണ്ടാകാഞ്ഞതിനാല്‍ ത്രികോണ മത്സരമാണു നടന്നത്. 2014ലേതുപോലെ ഏഴില്‍ ഏഴുസീറ്റും ബി.ജെ.പി.ക്കു ലഭിക്കുമെന്നാണ് പ്രവചനം.

ബി.ജെ.പി. അവിശ്വസനീയമായ നേട്ടം ഉണ്ടാക്കാന്‍ പോകുന്നത് ബംഗാള്‍, ഒഡിഷ എന്നിവിടങ്ങളിലാണെന്ന് എല്ലാ എക്‌സിറ്റ്‌പോളുകളും പ്രവചിച്ചിട്ടുണ്ട്. പ്രവചനങ്ങള്‍ക്കു സമാനമാണ് യഥാര്‍ഥഫലമെങ്കില്‍ അതു കോണ്‍ഗ്രസിലും പ്രാദേശിക പാര്‍ട്ടികളിലും വലിയ മാറ്റങ്ങള്‍ക്കിടയാക്കും. പ്രാദേശികപാര്‍ട്ടികളുടെ ദേശീയതലത്തിലുള്ള ഇടപെടലോ സമ്മര്‍ദമോ ഉണ്ടാവില്ലെന്നു വ്യക്തം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (23 minutes ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (23 minutes ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (26 minutes ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (36 minutes ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (39 minutes ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (43 minutes ago)

വിഷ്ണു വിശാല്‍ ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തും  (43 minutes ago)

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (50 minutes ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (1 hour ago)

54 വാള്യം ! 15000 പേജ് !  (1 hour ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (1 hour ago)

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍  (1 hour ago)

MAYOR V RAJESH ഹൃദയസ്പർശിയായ കുറിപ്പ്  (1 hour ago)

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ; കേന്ദ്രത്തിനെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌  (1 hour ago)

ഓപ്പറേഷൻ തൂഫാൻ; കാസർഗോഡ് മേൽപറമ്പ പോലീസ് നടത്തിയ റെയ്ഡിൽ വൻ പുകയില ഉൽപ്പന്ന നിർമ്മാണ കേന്ദ്രം കണ്ടെത്തി  (1 hour ago)

Malayali Vartha Recommends