Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

600 കോടിരൂപ വിലവരുന്ന മയക്കുമരുന്നുമായി എത്തിയ പാക് മത്സ്യബന്ധന ബോട്ട് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടി

21 MAY 2019 08:17 PM IST
മലയാളി വാര്‍ത്ത

600 കോടിരൂപ വിലവരുന്ന മയക്കുമരുന്നുമായി എത്തിയ പാക് മത്സ്യബന്ധന ബോട്ട് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടി. 200 കിലോ ഹെറോയിനുമായി എത്തിയ അല്‍ മദീന എന്ന ബോട്ടാണ് പിടികൂടിയതെന്നും അതില്‍ ഉണ്ടായിരുന്നവരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും കോസ്റ്റ്ഗാര്‍ഡ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഗുജറാത്ത് തീരത്തുനിന്നാണ് ബോട്ട് പിടികൂടിയത്.

പാക് ബോട്ടില്‍നിന്ന് മയക്കുമരുന്ന് വാങ്ങാന്‍ കാത്തുനിന്ന ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്ന 13 പേരും അറസ്റ്റിലായിട്ടുണ്ട്. മയക്കുമരുന്ന് ശേഖരവുമായി പാക് മത്സ്യബന്ധന ബോട്ട് എത്തുന്നുവെന്ന രഹസ്യ വിവരം ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജന്‍സിനാണ് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍ അറബിക്കടലില്‍ നിലയുറപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചയോടെ അധികൃതരുടെ കണ്ണില്‍പ്പെട്ടതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച പാക് മത്സ്യബന്ധന ബോട്ടിനെ കോസ്റ്റ്ഗാര്‍ഡ് പിന്തുടര്‍ന്ന് പിടികൂടി.

രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കോടികള്‍ വിലവരുന്ന മയക്കുമരുന്ന് പാക് ബോട്ടിലുണ്ടായിരുന്നവര്‍ കടലില്‍ എറിഞ്ഞു. എന്നാല്‍, അവയെല്ലാം വീണ്ടെടുക്കാന്‍ കോസ്റ്റ്ഗാര്‍ഡിന് കഴിഞ്ഞു. 195 പൊതികളിലായാണ് 200 കിലോഗ്രാം ഹെറോയിന്‍ സൂക്ഷിച്ചിരുന്നത്. പാക് ബോട്ടില്‍ അധികൃതര്‍ വിശദമായ പരിശോധന നടത്തി. ബോട്ടില്‍ ഉണ്ടായിരുന്നവരെ ചോദ്യംചെയ്തു വരുന്നു.

രണ്ട് മാസത്തിനിടെ കോസ്റ്റ് ഗാര്‍ഡ് നടത്തുന്ന രണ്ടാമത്തെ വന്‍ മയക്കുമരുന്ന് വേട്ടയാണിത്. കഴിഞ്ഞ മാര്‍ച്ചില്‍ ഗുജറാത്ത് തീരത്തുനിന്ന് 300 കോടിരൂപ വിലവരുന്ന 100 കിലോ ഹെറോയിന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (3 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (3 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (3 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (3 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (5 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (5 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (5 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (6 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (6 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (14 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (14 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (15 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (16 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (19 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (19 hours ago)

Malayali Vartha Recommends