Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

കേന്ദ്രത്തിൽ ബിജെപിക്ക് കേവല ഭൂരിപക്ഷം... മോദിക്കു രണ്ടാമൂഴം...

23 MAY 2019 11:56 AM IST
മലയാളി വാര്‍ത്ത

രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോക്‌സഭാ തിര‍ഞ്ഞെടുപ്പു ഫലത്തിന്റെ ചിത്രം ഏറെക്കുറെ വ്യക്തമാകുമ്പോള്‍ കേവല ഭൂരിപക്ഷം ഉറപ്പാക്കി എൻഡിഎ അധികാരത്തിലേക്ക്. എക്സിറ്റ് പോൾ ഫലങ്ങൾ ശരിവയ്ക്കുന്ന തരത്തിലാണ് ഫലങ്ങൾ പുറത്തുവരുന്നത്. മുന്നൂറിലധികം സീറ്റുകളുമായാണ് നരേന്ദ്ര മോദി സർക്കാർ കേന്ദ്രഭരണത്തിലെ രണ്ടാമൂഴത്തിനു തയാറെടുക്കുന്നത്.

ബിജെപിക്ക് ഒറ്റയ്ക്ക് ഇക്കുറിയും കേവല ഭൂരിപക്ഷം ലഭിക്കുമെന്ന സൂചനകളാണ് നിലവിൽ ലഭിക്കുന്നത്. ആകെയുള്ള 542 സീറ്റുകളില്‍ 338 സീറ്റുകളിലും എന്‍ഡിഎ ആണ് മുന്നിട്ടുനില്‍ക്കുന്നത്. ഇതില്‍ 294 സീറ്റുകളിലും ബിജെപി ഒറ്റയ്ക്കാണ് ലീഡ് ചെയ്യുന്നത്.

25 സീറ്റിൽ തൃണമൂൽ കോൺഗ്രസും 22 സീറ്റിൽ ഡിഎംകെയും ഉണ്ട്. വൈഎസ്ആർ കോൺഗ്രസ് 24 സീറ്റിൽ മുന്നിലാണ്.
ബിജെപിയുടെ മാത്രം ലീഡുനില കേവല ഭൂരിപക്ഷം പിന്നിട്ടു. എക്സിറ്റ് പോൾ ഫലങ്ങൾ ശരിവച്ച് കർണാടക, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, ജാർഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര, ഹരിയാന, അസം എന്നിവിടങ്ങളിൽ എൻഡിഎ മുന്നേറ്റം ശക്തമാകുന്നു.

സമാജ്‌വാദി പാർട്ടിയും ബഹുജൻ സമാജ്‌വാദി പാർട്ടിയും സഖ്യമായി മൽസരിച്ച ഉത്തർപ്രദേശിൽ അവർക്കു കനത്ത തിരിച്ചടിയാണു നേരിടുന്നത്. തമിഴ്നാട്ടിൽ ഡിഎംകെ സഖ്യത്തിനാണ് ലീഡ്.

ബിജെപിയും തൃണമൂൽ കോൺഗ്രസും നേർക്കുനേർ പൊരുതിയ ബംഗാളിൽ ബിജെപി നേട്ടുമുണ്ടാക്കി. ആന്ധ്രാപ്രദേശിൽ വൈഎസ്ആർ കോൺഗ്രസും തെലങ്കാനയിൽ ടിആർഎസ്സും ബഹുദൂരം മുന്നിലാണ്.

ദേശീയ തലത്തിൽ തിരിച്ചടി നേരിടുന്ന കോൺഗ്രസിന് ആശ്വാസം പകർന്ന് കേരളവും പഞ്ചാബും മാത്രം

ഇതിനിടെ തെരഞ്ഞെടുപ്പ് ഫലം അനുകൂലമായി വരുന്ന സാഹചര്യത്തിൽ നരേന്ദ്ര മോദിക്ക് പാര്‍ട്ടി ആസ്ഥാനത്ത് വന്‍ സ്വീകരണമൊരുക്കാന്‍ തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു . ഇന്ന് വൈകീട്ടോടെ സ്വീകരണമൊരുക്കാനാണ് ബിജെപി ഒരുങ്ങുന്നതെന്നാണ് സൂചന.

ഇതിനായി ഇരുപതിനായിരത്തോളം പ്രവര്‍ത്തകരോട് ദില്ലിയിലേക്കെത്താന്‍ നേതാക്കള്‍ നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 25ന് വിജയിക്കുന്ന എല്ലാ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും ദില്ലിയിലെത്തണമെന്നും നേതാക്കള്‍ അറിയിച്ചതായാണ് സൂചന

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (9 minutes ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (9 minutes ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (12 minutes ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (22 minutes ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (25 minutes ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (29 minutes ago)

വിഷ്ണു വിശാല്‍ ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തും  (29 minutes ago)

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (36 minutes ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (51 minutes ago)

54 വാള്യം ! 15000 പേജ് !  (54 minutes ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (1 hour ago)

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍  (1 hour ago)

MAYOR V RAJESH ഹൃദയസ്പർശിയായ കുറിപ്പ്  (1 hour ago)

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ; കേന്ദ്രത്തിനെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌  (1 hour ago)

ഓപ്പറേഷൻ തൂഫാൻ; കാസർഗോഡ് മേൽപറമ്പ പോലീസ് നടത്തിയ റെയ്ഡിൽ വൻ പുകയില ഉൽപ്പന്ന നിർമ്മാണ കേന്ദ്രം കണ്ടെത്തി  (1 hour ago)

Malayali Vartha Recommends