Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എക്സിറ്റ്പോൾ ഫലങ്ങൾ ശരിവച്ച് എൻഡിഎ കുതിപ്പ്; എന്‍ഡിഎ - 335 , യുപിഎ - 102 , മറ്റുള്ളവ- 115; ആദ്യഫല സൂചനകളില്‍ എന്‍ഡിഎ ലീഡ് കേവല ഭൂരിപക്ഷം മറികടന്നു; എൻഡിഎ അവിശ്വസനീയമായ രീതിയിൽ മുന്നേറിക്കൊണ്ടിരിക്കുന്നത് 2014ൽ നേടിയതിനേക്കാൾ സീറ്റുകൾ നേടി

23 MAY 2019 12:06 PM IST
മലയാളി വാര്‍ത്ത

എക്സിറ്റ്പോൾ ഫലങ്ങൾ ശരിവച്ച് എൻഡിഎ കുതിപ്പ് തുടരുന്നു. 335 സീറ്റിൽ എന്‍ഡിഎ ലീഡ് തുടരുകയാണ്. വോട്ടെണ്ണലിന്റെ ആദ്യമിനിട്ടില്‍ തുടങ്ങിയ ആധിപത്യം ഇപ്പോഴും എൻഡിഎ തുടരുകയാണ്. ലീഡില്‍ ബിജെപി ഒറ്റക്ക് കേവലഭൂരിപക്ഷമായ 272 പിന്നിട്ടു. മുഖ്യപ്രതിപക്ഷമായ യുപിഎ 102  സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്.

എന്‍ഡിഎ - 335 , യുപിഎ - 102 , മറ്റുള്ളവ- 115. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തുമെന്ന സൂചനകഒരു വർഷം മുമ്പ് ഇന്ത്യൻ രാഷ്ട്രീയത്തെ അത്ഭുതപ്പെടുത്തി കോൺഗ്രസ് - ജെ.ഡി.എസ് സഖ്യം അധികാരത്തിലേറിയ കർണാടകയിൽ എക്‌സിറ്റ് പോൾ ഫലങ്ങൾ ശരിവച്ച് ബി.ജെ.പിക്ക് വൻ മുന്നേറ്റം. സംസ്ഥാനത്തെ ഏതാണ്ടെല്ലാ മണ്ഡലങ്ങളിലും ബി.ജെ.പി സ്ഥാനാർത്ഥികൾ തന്നെയാണ് മുന്നിൽ നിൽക്കുന്നത്. മുൻ പ്രധാനമന്ത്രി എച്.ഡി.ദേവഗൗഡയും, ചെറുമകൻ നിഖിലും പരാജയഭീതിയിലാണെന്നാണ് വിവരം. ആകെയുള്ള 28 സീറ്റുകളിൽ 23ലും ബി.ജെ.പി സ്ഥാനാർത്ഥികൾ വ്യക്തമായ ഭൂരിപക്ഷം മുന്നിൽ നിൽക്കുന്നുണ്ട്. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ അഞ്ച് സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് -ജെ.ഡി.എസ് സഖ്യത്തിന് മുന്നിലെത്താനായത്. ബംഗളൂരു സൗത്ത് മണ്ഡലത്തിൽ കോൺഗ്രസിന്റെ ബി.കെ.ഹരിപ്രസാദിനെതിരെ ബി.ജെ.പിയുടെ തേജസ്വി സൂര്യ ഏറെ മുന്നിലാണ്.ളാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്.

10 സർവേകളുടെയും പൊതുശരാശരി പ്രകാരം, ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) 304 സീറ്റ് നേടും. കോൺഗ്രസ് നേതൃത്വത്തിലുള്ള ഐക്യപുരോഗമന സഖ്യത്തിന് (യുപിഎ) 120 സീറ്റ്. ഇരുമുന്നണിയുടെയും ഭാഗമല്ലാത്ത മറ്റു കക്ഷികളെല്ലാം ചേർന്ന് 118 സീറ്റ് നേടും. 2014ലെ തിരഞ്ഞെടുപ്പിൽ എൻഡിഎ 336 സീറ്റും യുപിഎ 58 സീറ്റും മറ്റു കക്ഷികൾ 149 സീറ്റുമാണു നേടിയത്.

അമേഠിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പിന്നിലാണ്. ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയാണ് അമേഠിയിൽ ലീഡ് ചെയ്യുന്നത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ രാഹുലിനായിരുന്നു ലീഡ്. എന്നാൽ ബിജെപി പരാതിയെത്തുടർന്ന് വോട്ടെണ്ണൽ നിർത്തിവെച്ചിരുന്നു. പിന്നീട് വോട്ടെണ്ണൽ പുനരാരംഭിച്ചതോടെ സ്മൃതി ഇറാനി ലീഡ് ചെയ്യുകയായിരുന്നു. കോൺഗ്രസിന്റെ യുവനേതാക്കളെല്ലാം ആദ്യഘട്ടത്തിൽ പിന്നിലാണ്. ജ്യോതിരാദിത്യ സിന്ധ്യ, മധ്യപ്രദേശിലെ ഗുണയിൽ പിന്നിലാണ്. അമേത്തിയിൽ കേന്ദ്രമന്ത്രിയും ബി.ജെ.പി സ്ഥാനാർത്ഥിയുമായ സ്മ‌ൃതി ഇറാനി ഇരുപതിനായിരത്തോളം വോട്ടുകള്‍ക്ക് മുന്നിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമരാവതിയിലെ അപാര്‍ട്‌മെന്റില്‍ നടന്നത് അതിക്രൂര പീഡനം  (3 hours ago)

രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് കോടതി  (3 hours ago)

ഹോട്ടലിന്റെ പോസ്റ്ററില്‍ വിഷു ആശംസയില്‍ ശ്രീകൃഷ്ണനെ മോശമായി ചിത്രീകരിച്ച റസ്റ്ററന്റ് ഉടമ അറസ്റ്റില്‍  (3 hours ago)

സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി  (3 hours ago)

ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യ; പ്രിന്‍സിപ്പലിന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (3 hours ago)

ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 10 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി  (3 hours ago)

ഒരു നാട് മുഴുവന്‍ കണ്ണീരില്‍: വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകരും നാട്ടുകാരും; ഞങ്ങളും പോകേണ്ടതായിരുന്നു  (3 hours ago)

വാല്‍പ്പാറയില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് വീണജോര്‍ജ്  (3 hours ago)

അനുശ്രീയും മഹീന്ദ്ര ഥാര്‍ ഗാരേജിലെത്തിച്ചു  (3 hours ago)

മൊബൈല്‍ ഷോറൂമില്‍ കവര്‍ച്ച നടത്തിയ യുവാവ് പിടിയില്‍  (4 hours ago)

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസ്  (4 hours ago)

പൊള്ളാച്ചി ആശുപത്രിയിലെത്തി സാഹചര്യം വിലയിരുത്തി മന്ത്രി കൃഷ്ണന്‍ കുട്ടി  (5 hours ago)

കേരളത്തെ കണ്ണീരിലാഴ്ത്തിയ വാല്‍പ്പാറ അപകടം: കജീവന്‍ നഷ്ടമായത് മലപ്പുറത്തെ ജി എല്‍ പി സ്‌കൂളിലെ പ്രധാനാധ്യാപികയടക്കം 9 പേര്‍ക്ക്  (5 hours ago)

ശോഭാ സുരേന്ദ്രനെതിരായ പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബിജെപി  (6 hours ago)

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് കെ. സുധാകരന്‍  (6 hours ago)

Malayali Vartha Recommends