Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

ആന്ധ്രാപ്രദേശിൽ ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർസിപി വിജയക്കുതിപ്പിലേക്ക് എത്തുമ്പോൾ തകരുന്നത് ചന്ദ്രബാബു നായിഡുവിന്റെ ആത്‌മവിശ്വാസം

23 MAY 2019 01:08 PM IST
മലയാളി വാര്‍ത്ത

ആന്ധ്രാപ്രദേശിൽ ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർസിപി വിജയക്കുതിപ്പിലേക്ക് എത്തുമ്പോൾ തകരുന്നത് ചന്ദ്രബാബു നായിഡുവിന്റെ ആത്‌മവിശ്വാസം.

എന്തുവന്നാലും ബി ജെ പി യെ തകർക്കണമെന്ന ലക്ഷ്യത്തോടെ ഓടിനടന്ന ചന്ദ്രബാബു നായിഡുവിനു സ്വന്തം സംസ്ഥാനത്തു നിന്നുപോലും പടിയിറങ്ങേണ്ട അവസ്ഥയാണ് ഇപ്പോൾ.

ബിജെപിയെ തോൽപ്പിക്കുക എന്ന ഏക ലക്ഷ്യത്തിനായി കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുമായി ദേശീയ തലത്തിൽ സഖ്യം സ്ഥാപിക്കാൻ നായിഡു ശ്രമിച്ചിരുന്നു .

ഇതിനായി രാഹുൽ ഗാന്ധി, മമത ബാനർജി, അരവിന്ദ് കേജ്‌രിവാൾ തുടങ്ങിയ നേതാക്കാളെ ഒന്നിപ്പിക്കുന്നതിനു നിരന്തരം കൂടികാഴ്ചകൾ നടത്തിയിരുന്നു. .

പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കുന്നതിൽ വിജയിക്കാൻ സാധിച്ചിെല്ലെന്നു മാത്രമല്ല വീണ്ടും എൻഡിഎ തന്നെ അധികാരത്തിലേറുന്ന സ്ഥിതിയുമായി. ഇതിനിടെ സ്വന്തം സംസ്ഥാനത്ത് ദയനീയ പരാജയത്തിലേക്കു കൂപ്പുകുത്തുന്ന അവസ്ഥയിലുമായി

ലോക്സഭാ തിരഞ്ഞെടുപ്പും നിയമസഭ തിരഞ്ഞെടുപ്പും ഒരുമിച്ചു നടന്ന ആന്ധ്രപ്രദേശിൽ ജഗൻമോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർ കോൺഗ്രസ് ഇരുതിരഞ്ഞെടുപ്പുകളിലും ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്.

145 മണ്ഡലങ്ങളുള്ള നിയമസഭയിൽ 80ഓളം സീറ്റുകളിൽ വൈഎസ്ആർ മുന്നേറുകയാണ്. 29 സീറ്റുകളിൽ മാത്രമാണ് ടിഡിപി ലീഡ് ചെയ്യുന്നത്. 25 ലോക്സഭ മണ്ഡലങ്ങളിൽ 24ഉം വൈഎസ്ആർ കുതിക്കുകയാണ്

വോട്ടെണ്ണൽ ആരംഭിച്ച് ആദ്യഘട്ടം മുതൽ വൈഎസ്ആർസിപി വൻ മുന്നേറ്റമാണ് നടത്തിയത്. തെലുങ്കുദേശം പാർട്ടി ഒരു ഘട്ടത്തിൽ പോലും മുന്നിട്ടുനിന്നിരുന്നില്ല. കുപ്പം മണ്ഡലത്തിൽ ടി.ഡി.പി അധ്യക്ഷൻ എൻ ചന്ദ്രബാബു നായിഡു വൈഎസ്ആർപി സ്ഥാനാർത്ഥി ചന്ദ്രമൗലിയേക്കാൾ ഏറെ വോട്ടുകൾക്ക് പിന്നിലാണ്. വോട്ടെണ്ണലിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ചന്ദ്രബാബുനായിഡുവിന്റേയും മുന്‍ മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടേയും വസതിക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്

എൻഡിഎ സർക്കാരിൽ ഘടകകക്ഷിയായിരുന്ന ടിഡിപി 2018 മാർച്ചിലാണ് പിന്തുണ പിൻവലിച്ചത്. ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാനപദവി എന്ന ആവശ്യം അംഗീകരിക്കാൻ തായാറാകാതെ വന്നതോടെയാണ് എൻഡിഎ വിട്ടത്. കോൺഗ്രസും ടിഡിപിയും ഒറ്റക്ക് മത്സരിക്കുകയും ലോക്സഭ തിരഞ്ഞെടുപ്പിനു ശേഷം ദേശീയ തലത്തിൽ ഒന്നിക്കാമെന്നുമായിരുന്നു ധാരണ.

ആന്ധ്രയിലെ ആളിക്കത്തുന്ന കർഷകരോഷം ആയുധമാക്കാൻ ജഗൻമോഹൻ റെഡ്ഡിക്ക് കഴിഞ്ഞു. . ആന്ധ്രക്ക് പ്രത്യേക പദവി ഉറപ്പു നൽകിയാണ്
ജഗൻമോഹൻ റെഡ്ഡി പ്രചാരണം നടത്തിയതും. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുൻപ് 670 കോടി രൂപ 67 ലക്ഷം കർഷകർക്കായി ചന്ദ്രബാബു നായിഡു സർക്കാർ നൽകിയെങ്കിലും കർഷകരെ ചേർത്തു നിർത്താൻ ചന്ദ്രബാബു നായിഡുവിനു കഴിഞ്ഞില്ല.

ആന്ധ്രാ മുഖ്യമന്ത്രിയായി ജഗന്‍ മോഹന്‍ റെഡ്ഡി അധികാരമുറപ്പിച്ചുകഴിഞ്ഞെന്നും മെയ് 25 ന് പാര്‍ട്ടി യോഗം ചേരുമെന്നും മെയ് 30 ന് ജഗന്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണയെ നേരത്തെ പറഞ്ഞുവിടാൻ വിജയൻ 4 കാരണങ്ങൾ..! 29 ന് നിയമസഭ കൂടുന്ന ദിവസം വീണയെ അറസ്റ്റ് ചെയ്താൽ പിണറായിയെ സതീശൻ തീർക്കും  (3 minutes ago)

നിന്നെ ഞങ്ങൾ എടുത്തോളാം പോലീസിനെ വെല്ലുവിളിച്ച് SFI മിണ്ടാതെ എല്ലാത്തിനെയും തൂക്കിയെടുത്തു ഒരുത്തനും മിണ്ടിയില്ല  (8 minutes ago)

പ്രിയപ്പെട്ടവരുടെ ഹൃദയം തകർത്ത് ആ സ്ഫോടനം...വിവാഹം കഴിഞ്ഞ് മാസങ്ങൾ..!അർജുൻ മരിച്ചു..! പ്രവാസികൾ ഞെട്ടലോടെ പൊട്ടിക്കരഞ്ഞു..!  (18 minutes ago)

ഇളം നീല ചുരിദാറുമിട്ട് കറുത്ത മാസ്‌കിട്ട് വീണ..! ED ക്ക് മുന്നിലേക്ക് മകളെ 'വ്യാഴാഴ്ച' പറഞ്ഞു വിട്ട് അച്ഛന്‍  (26 minutes ago)

R Sugathan സുഗതൻ രക്ഷിക്കാൻ മേയർ നേരിട്ടിറങ്ങി  (2 hours ago)

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (2 hours ago)

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (2 hours ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (2 hours ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (3 hours ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (3 hours ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (4 hours ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (4 hours ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (4 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends