കുടിച്ച് ഉന്മാദാവസ്ഥയിൽ അവശയായി 'അമ്മ ആശുപത്രിയില്‍... വിശക്കുന്ന അമ്മയ്ക്ക് ഒരു നേരത്തെ അന്നം നൽകാനായി ഭിക്ഷയെടുത്ത് ആറുവയസുകാരി

കഴിഞ്ഞ ദിവസമാണ് ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇതേ തുടര്‍ന്ന് കുട്ടിയെ സംസ്ഥാന ശിശു സംരക്ഷണ സമിതി ഏറ്റെടുത്തു. അമ്മയുടെ ചികിത്സയും ശിശു സംരക്ഷണ സമിതി വഹിക്കും. ജനുവരിയില്‍ കര്‍ണാടകയില്‍ പൂര്‍ണ്ണ മദ്യനിരോധനം ആവശ്യപ്പെട്ട് ചിത്രദുര്‍ഗയില്‍ സ്ത്രീകള്‍ പ്രകടനം നടത്തിയിരുന്നു. ഇവിടെ പുരുഷന്മാര്‍ക്ക് പുറമെ സ്ത്രീകളും വലിയ തോതില്‍ മദ്യത്തിന് അടിമകളാവുന്നതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. മക്കള്‍ക്ക് ആഹാരം നല്‍കാനായി എന്ത് കഷ്ടപ്പാടും സഹിക്കാന്‍ അമ്മമാര്‍ തയ്യാറാണ്. എന്നാല്‍ കര്‍ണാടകയിലെ കൊപ്പലിലെ ഒരു ആശുപത്രിയിലെ കാഴ്ച്ച കണ്ടാല്‍ ഏത് കഠിന ഹൃദയന്റേയും ചങ്ക് തകര്‍ന്നു പോകും. ഇവിടെ മദ്യപിച്ച് അവശയായ അമ്മയ്ക്ക് ഭക്ഷണം നല്‍കാനായി ഭിക്ഷ എടുക്കുന്നത് ആറുവയസുകാരിയായ മകളാണ്.
https://www.facebook.com/Malayalivartha

























