എംബിഎ വിദ്യാര്‍ത്ഥിനിയായ കാമുകിയ്ക്ക് ചോദ്യപേപ്പര്‍ ചോര്‍ത്തി കൊടുത്ത് കാമുകൻ; ഒടുവിൽ കാമുകന് പിടിവീണതോടെ കാമുകി മുങ്ങി

ഉത്തർപ്രദേശിലെ അലിഗഢിൽ കാമുകിയായ എംബിഎ വിദ്യാര്‍ത്ഥിനിക്ക് ചോദ്യപേപ്പര്‍ ചോര്‍ത്തി കൊടുത്ത ബിഎസ്പി നേതാവ് പിടിയില്‍. ഫിറോസ് അലാമിനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്.
അലിഗഢ് മുസ്ലീം സര്‍വകലാശാല (എഎംയു) യിലെ ജീവനക്കാരനായ ഇര്‍ഷാദിന്റെ സഹായത്തോടെയാണ് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയത്. ഫിറോസ് കാമുകിയോട് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കാമെന്ന് പറഞ്ഞിരുന്നു. ആദ്യം വ്യാജ ചോദ്യ പേപ്പര്‍ സംഘടിപ്പിച്ച് നല്‍കിയെങ്കിലും കള്ളത്തരം മനസ്സിലാക്കി കാമുകി ഫിറോസുമായി പിണങ്ങി. ഇതോടെയാണ് യഥാര്‍ത്ഥ ചോദ്യപേപ്പര്‍ സംഘടിപ്പിക്കുന്നതിനായി ഫിറോസ് ഇര്‍ഷാദിന്‍റെ സഹായം തേടിയത്.
നിലവിലുള്ള ജോലി പോയാലും പകരം സ്ഥിരമായി നല്ല ഒരു ജോലി ശരിയാക്കി നല്‍കാമെന്നു ഇര്‍ഷാദിന് ഫിറോസ് ഉറപ്പ് നല്‍കിയതോടെ ഇയാള്‍ ചോദ്യപേപ്പര്‍ ചോര്‍ത്തി കൊടുക്കയുമായിരുന്നു. ഫിറോസ് പിടിയിലായതോടെ ഇയാളുടെ കാമുകി ഒളിവില്‍ പോയി.
https://www.facebook.com/Malayalivartha
























