ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ വിഷ മദ്യം കഴിച്ച് 12 പേര്‍ മരിച്ചു, 40തോളം പേര്‍ ആശുപത്രിയില്‍

യു.പിയിലെ ബാരാബങ്കിയില്‍ വിഷ മദ്യം കഴിച്ച് 12 പേര്‍ മരിച്ചു. 40തോളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രി നടന്ന ദുരന്തത്തില്‍ കുടുംബത്തിലെ നാല് അംഗങ്ങളടക്കം മരണപ്പെട്ടു. സംഭവം വിവാദമായതോടെ പത്ത് എക്‌സ്‌സൈസ് ഉദ്യോഗസ്ഥരെയും രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്തു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.
രാംനഗര്‍ മേഖലയിലെ ഷോപ്പില്‍നിന്നു മദ്യം വാങ്ങിക്കഴിച്ച റാണിഗഞ്ചിലെയും സമീപ ഗ്രാമങ്ങളിലെയും ആളുകളാണ് ദുരന്തത്തിനിരയായത്. ഇവരെ ഉടന്‍ രാംനഗര്‍ കമ്യൂണിറ്റി ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും പലരും മരിച്ചു. ചിലരെ ലഖ്‌നോവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലേക്ക് മാറ്റി.
ബാരാബങ്കി ജില്ലാ എക്‌സ്‌സൈസ് ഓഫിസര്‍ ശിവ് നാരായണ്‍ ദുബെ, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാംതിരാത് മൗര്യ, എക്‌സൈസ് ഓഫിസിലെ മൂന്ന് ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍, അഞ്ച് കോണ്‍സ്റ്റബിള്‍മാര്‍ പൊലീസ് സര്‍ക്കിള്‍ ഓഫിസര്‍ പവന്‍ ഗൗതം, സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ രാജേഷ് കുമാര്‍ സിങ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
"
https://www.facebook.com/Malayalivartha
























