ഒഡീഷ മുഖ്യമന്ത്രിയായി ബി.ജെ.ഡി നേതാവ് നവീന്‍ പട്‌നായിക് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

ഒഡീഷ മുഖ്യമന്ത്രിയായി ബി.ജെ.ഡി നേതാവ് നവീന്‍ പട്‌നായിക് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇതോടെ നവീന്‍ പട്‌നായിക്ക് സംസ്ഥാനത്ത് അഞ്ചാം തവണയും മുഖ്യമന്ത്രിയായി തുടരും. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നവീന്‍ പട്‌നായിക് ക്ഷണിച്ചിട്ടുണ്ട്. ഫെനി ചുഴലിക്കാറ്റ് ആഞ്ഞടിച്ച ഘട്ടത്തിലാണ് ഈ തവണ ഒഡിഷ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്.
മുഖ്യമന്ത്രി എന്ന നിലയില്‍ നവീന്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്. തുടര്‍ച്ചയായ അഞ്ചാം തവണയും അധികാരത്തിലെത്തുന്നത് ഇതും സഹായകമായി. ഒഡിഷയില്‍ 146 സീറ്റുകളില്‍ 103ലും ബിജെഡി വിജയിച്ചു. ബി ജെ പിയ്ക്ക് 31 സീറ്റ് ലഭിച്ചപ്പോള്‍ യു പി എ 13 സീറ്റില്‍ ഒതുങ്ങി.2000 ല്‍ ബിജെ പിയുമായി സഖ്യം രൂപീകരിച്ചാണ് ആദ്യമായി ബിജെഡി അധികാരത്തിലെത്തുന്നത്.
"
https://www.facebook.com/Malayalivartha
























