ഒന്നര ലക്ഷത്തോളം രൂപ വിലമതിക്കുന്ന ആഭരണങ്ങളുമായി വധു ഒളിച്ചോടിയത് വിവാഹം നടത്താനെത്തിയ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ പൂജാരിക്കൊപ്പം... ലോക്‌സഭാ തിരഞ്ഞെടുപ്പ് തിരക്കിനിടെ ഭർത്താവിന്റെയും വീട്ടുകാരുടെയും കണ്ണ് വെട്ടിച്ച്!! പിന്നാലെ പാഞ്ഞ് പോലീസ്

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസമായ മെയ് 23നാണ് ഇരുവരും ഒളിച്ചോടിയത്. ഇതിന് രണ്ട് ആഴ്ച മുന്‍പ് മെയ് 7നായിരുന്നു യുവതിയുടെ വിവാഹം നടന്നത്. അന്ന് വിവാഹ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ച വിനോദ് മഹാരാജ് എന്നയാള്‍ക്കൊപ്പമായിരുന്നു യുവതി പോയത്.
കഴിഞ്ഞ രണ്ട് വര്‍ഷമായി ഇരുവരും തമ്മില്‍ പ്രണയമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇയാള്‍ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. ഗ്രാമത്തിലുള്ള ഒരു ക്ഷേത്രത്തിലെ പൂജാരിയാണ് വിനോദ്. രണ്ടാഴ്ച്ച മുന്‍പ് നടന്ന വിവാഹത്തില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ച പൂജാരിക്കൊപ്പം നവവധു ഒളിച്ചോടി. മധ്യപ്രദേശിലെ ശിര്‍നോജിലാണ് സംഭവമുണ്ടായിരിക്കുന്നത്. വിവാഹത്തിന് എടുത്ത ഒന്നര ലക്ഷ ത്തോളം രൂപ വിലമതിക്കുന്ന ആഭരണങ്ങളും എടുത്താണ് യുവതി ഒളിച്ചോടിയത്. 21 കാരിയായ യുവതിയെ കാണാനില്ലെന്ന് വീട്ടുകാര്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തുവരുന്നത്.
https://www.facebook.com/Malayalivartha
























