15 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്; ലോക്‌സഭ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു പിന്നാലെ ഗുജറാത്ത് കോൺഗ്രസിൽ നിന്നു പതിനഞ്ച് എംഎൽഎമാർ ഉടൻ രാജിവയ്ക്കുമെന്ന പ്രഖ്യാപനവുമായി പാർട്ടിവിട്ട എംഎൽഎ അൽപേഷ് ഠാക്കൂർ

ലോക്‌സഭ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു പിന്നാലെ ഗുജറാത്ത് കോൺഗ്രസിൽ നിന്നു പതിനഞ്ച് എംഎൽഎമാർ ഉടൻ രാജിവയ്ക്കുമെന്ന പ്രഖ്യാപനവുമായി പാർട്ടിവിട്ട എംഎൽഎ അൽപേഷ് ഠാക്കൂർ. ബിജെപി നേതാക്കളുമായുള്ള ചർച്ചയ്ക്കുശേഷമാണ് അൽപേഷിന്റെ അവകാശവാദം.
നിയമസഭാതിരഞ്ഞെടുപ്പിനു മുൻപ് രാഹുൽഗാന്ധിയിൽ നിന്നു കോൺഗ്രസ് അംഗത്വമെടുത്ത് രഥൻപുരിൽ എംഎൽഎയായ അൽപേഷ് ഠാക്കൂർ, ലോക്സഭാതിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് പാർട്ടിവിട്ടത്. അൽപേഷ് അടക്കം ഗുജറാത്തിലെ അഞ്ച് കോൺഗ്രസ് എംഎൽഎമാർ ഇതിനോടകം പാർട്ടിവിട്ടു.
രാജ്യത്തെ 15 സംസ്ഥാനങ്ങളില്‍ ഒരു സീറ്റു പോലും നേടാനാകാതെ കോണ്‍ഗ്രസ്സ് നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും ദയനീയമായ പരാജയം. ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, ചണ്ഡിഗഢ്, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, മണിപ്പൂര്‍, മിസോറം, നാഗാലാന്‍ഡ്, ഡല്‍ഹി, രാജസ്ഥാന്‍, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് കോണ്‍ഗ്രസ്സിന് ഒരു സീറ്റു പോലുമില്ലാത്തത്. കേരളത്തിലൊഴികെ മറ്റൊരു സംസ്ഥാനത്തും അഭിമാനകരമെന്ന് ഉറച്ച് പറയാവുന്ന ഒരു വിജയം കോണ്‍ഗ്രസ്സിനുണ്ടായിട്ടില്ല. കേന്ദ്രഭരണ പ്രദേശങ്ങളിലും കോണ്‍ഗ്രസ്സിന് സീറ്റില്ല.
https://www.facebook.com/Malayalivartha
























