അവധിയും ബോണസും നല്‍കാത്തതില്‍ പ്രതിഷേധിച്ച് ജീവനക്കാരന്‍ മുതലാളിയുടെ ഭാര്യയെ കൊലപ്പെടുത്തി

പൊങ്കലിന് അവധിയും ബോണസും നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഹോട്ടല്‍ ജീവനക്കാരന്റെ ക്രൂരമായ പ്രതികാരം. മുതലാളിയുടെ ഭാര്യയെ കൊലപ്പെടുത്തി. തിങ്കളാഴ്ച വൈകിട്ട് ചെന്നൈയിലെ അമ്പത്തൂരിലാണ് സംഭവം . മൈക്കിള്‍ രാജ് എന്ന ഹോട്ടലുടമയുടെ ഭാര്യ ആരോക്യ വനിതയാണ് കൊന്നത്. മൈക്കളിന്റെ മക്കളായ ധനീഷ്, പ്രിയങ്ക എന്നിവരെയും വിക്കി കുത്തി പരുക്കേല്‍പ്പിച്ചു.
മൈക്കിള്‍ രാജിന്റെ ഹോട്ടലില്‍ ജീവനക്കാരനായിരുന്ന വിക്കി എന്ന വിഗ്‌നേശ്വരനാണ് കൊലപാതകം നടത്തിയത്. മൈക്കിള്‍ രാത്രി വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് ഭാര്യയെ മരിച്ച നിലയിലും കുട്ടികളെ കുത്തേറ്റ നിലയിലും കണ്ടെത്തിയത്.
കൊലപാതകത്തിന് ശേഷം 40,000 രൂപയും കൊല്ലപ്പെട്ട സ്ത്രീയുടെ ആഭരണങ്ങളും കൈക്കലാക്കിയാണ് വിക്കി രക്ഷപെട്ടത്. തുടര്‍ന്ന് മൈക്കിളും കുടുംബവും താമസിച്ചിരുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിലെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
കൊലപാതകത്തിന് ശേഷം ഹോട്ടലില്‍ തിരിച്ചെത്തിയ പ്രതി സാധാരണ പോലെ ജോലി തുടര്‍ന്നു. ജോലിക്ക് ശേഷം ഹോട്ടലില്‍ തന്നെയാണ് ഉറങ്ങിയിരുന്നത്. തുടര്‍ന്ന് പോലീസ് ഹോട്ടലില്‍ എത്തി വിക്കിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























