ജമ്മുകാശ്മീരില്‍ പിഡിപ്പിക്ക് പിന്തുണ നല്‍കാമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ്

ജമ്മുകാശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് പി.ഡി.പിയ്ക്ക് പിന്തുണ നല്‍കാമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് ഗവര്‍ണര്‍ എന്‍.എന്‍. വോറയ്ക്ക് കത്ത് നല്‍കി.
തിരഞ്ഞെടുപ്പില്‍ 28 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പി.ഡി.പിയ്ക്ക് പിന്തുണ നല്‍കുമെന്ന് മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു. ബി.ജെ.പിയ്ക്ക് പിന്തുണ നല്‍കേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗം തീരുമാനമെടുത്തിരുന്നു. സര്‍ക്കാര്‍ രൂപീകരണത്തിനായുള്ള ബി.ജെ.പിയുടെ നീക്കത്തിന് തടയിടാന്‍ പി.ഡി.പിയെ പിന്തുണയ്ക്കണമെന്നും യോഗത്തില്‍ അഭിപ്രായരൂപീകരണമുണ്ടായി. തുടര്‍ന്നാണ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്.
സര്‍ക്കാര്‍ രൂപീകരണത്തിന് ഒരു പാര്‍ട്ടിയോ മുന്നണിയോ മുന്നോട്ടു വരാതിരുന്ന സാഹചര്യത്തില്‍ തന്നെ കാവല്‍മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന ഒമര്‍ അബ്ദുള്ളയുടെ ആവശ്യം പരിഗണിച്ച് കഴിഞ്ഞ ഒമ്പതാം തീയതി മുതല്‍ സംസ്ഥാനത്ത് രാഷ്ടപതി ഭരണം ഏര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ പിഡിപി നേതക്കള്‍ ഇതിനെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ കോണ്‍ഗ്രസും പിന്തുണയറിയിച്ച് മുന്നോട്ട് വന്നിരുന്നു. ബിജെപിയുമായി കൂട്ടുകൂടുന്നതിനോട് പീഡിപി നേതാക്കല്‍ക്കും താല്‍പര്യമില്ലാത്തതാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരണം വൈകുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























