ബീഹാറില്‍ മസ്തിഷ്കജ്വര മരണം തുടരുന്നു... മരണസംഖ്യ 83 ആയി
ബീഹാറില്‍ മസ്തിഷ്കജ്വര മരണം തുടരുന്നു. ആറു കുട്ടികള്‍ കൂടി മരിച്ചതോടെ ശനിയാഴ്ച ആകെ മരണസംഖ്യ 83 ആയി ഉയര്‍ന്നു. എസ്കഐംസിഎച്ച് ആശുപത്രി, കേജരിവാള്‍ ആശുപത്രി എന്നിവിടങ്ങളിലായി മൂന്നു കുട്ടികള്‍ വീതമാണു മരിച്ചത്. 250 കുട്ടികള്‍ രോഗം ബാധിച്ചു വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നുണ്ട്.
തലച്ചോറിനെ ബാധിക്കുന്ന കടുത്ത പനിയാണ് അക്യൂട്ട് എന്‍സിഫിലിറ്റിസ് സിന്‍ഡ്രോം എന്ന മസ്തിഷ്കജ്വരം. ഇതു പരത്തുന്നതു കൊതുകുകളാണ്. പത്തുവയസില്‍ താഴെയുള്ള കുട്ടികളെയാണു സാധാരണയായി ഈ പനി ബാധിക്കുക.
https://www.facebook.com/Malayalivartha