വഡോദരയില്‍ അഴുക്കുചാല്‍ വൃത്തിയാക്കാനിറങ്ങിയ ഏഴ് പേര് മരിച്ചു
ഗുജറാത്തിലെ വഡോദരയില്‍, ശനിയാഴ്ച അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെ ഏഴ് പേര് മരിച്ചു. ശുചീകരണത്തൊഴിലാളികളും ഹോട്ടല്‍ ജീവനക്കാരുമാണ് മരിച്ചത്.
മഹേഷ് പട് നാവാഡിയ (47), അശോക് ഹരിജന്‍ (45), ബ്രിജേഷ് ഹരിജന്‍ (25), മഹേഷ് ഹരിജന്‍ (25), വിജയ് ചൗധരി (22), സഹദേവ് വാസവ (22), അജയ് വാസവ (22) എന്നിവരാണ് മരിച്ചത്.
മഹേഷ് പട്നാവാഡിയ, അശോക്, ബ്രിജേഷ് എന്നിവര്‍ ശുചീകരണ തൊഴിലാളികളും മറ്റുള്ളവര്‍ ഹോട്ടല്‍ തൊഴിലാളികളുമാണ്.
ഒരു ഹോട്ടലില്‍ നിന്നുള്ള അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്.
വഡോദരയ്ക്കടുത്തുള്ള ഫാര്ട്ടികുയിലെ അഴുക്കുചാല്‍ വൃത്തിയാക്കുന്നതിന് ഇറങ്ങിയ ശുചീകരണ തൊഴിലാളി പുറത്തു വരാതിരുന്നതിനാല്‍ മറ്റുള്ളവര്‍ ഉള്ളില്‍ കടന്നു പരിശോധിക്കുകയായിരുന്നു.
ഉള്ളില്‍ കടന്നവരെല്ലാം ശ്വാസംമുട്ടി മരിക്കുകയായിരുന്നെന്ന് ജില്ലാ കളക്ടര്‍ കിരണ്‍ സവേരി പറഞ്ഞു.
https://www.facebook.com/Malayalivartha