ബാലികമാരെ പീഡിപ്പിച്ച 70 കാരനെ പോലീസ് പിടികൂടി
ഭോപ്പാലില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ 70 കാരനെ പൊലീസ് പിടികൂടി. വീടിനടുത്തുള്ള പറമ്പില്‍ മാങ്ങ പറിക്കാനെത്തിയ പെണ്‍കുട്ടികളെ ഇയാള്‍ ഒളിഞ്ഞുനിന്ന് ആക്രമിക്കുകയായിരുന്നു. ഏഴും എട്ടും വയസുള്ള പെണ്‍കുട്ടികളാണ് ആക്രമണത്തിന് ഇരയായത്. രഘുബര്‍ സിങ് എന്നയാളാണ് പിടിയിലായത്. പെണ്‍കുട്ടികളെ രണ്ടു പേരെയും വെവ്വേറെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
പീഡിപ്പിക്കപ്പെട്ട ശേഷം പെണ്‍കുട്ടികള്‍ വീട്ടിലെത്തി മാതാപിതാക്കളോട് വിവരം പറയുകയായിരുന്നു. മാതാപിതാക്കള്‍ നല്കിയ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha