എഴുന്നേൽക്കാൻ പോലും ആകാത്തവിധത്തിൽ വയറുവേദനയുമായി എത്തിയ രോഗിയുടെ വയറ് പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി; വയറ്റിലെ നാണയ ശേഖരം കണ്ട് ഡോക്ടറുടെ കണ്ണ് തള്ളി...

മാനസിക പ്രശ്‌നങ്ങളുള്ളയാളാണ് രോഗിയെന്ന് ഡോ.ഡി.കെ ശര്‍മ്മ പറയുന്നു. എന്തുകിട്ടിയാലും വിഴുന്ന പ്രകൃതമാണ് ഇയാള്‍ക്ക്. മദ്യത്തിനും അടിമയായിരുന്നു. വയറുവേദനയുണ്ടെന്ന് നിരന്തരം പരാതിപ്പെട്ടതോടെയാണ് വീട്ടുകാര്‍ ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. നിലവില്‍ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും ഡോക്ടര്‍ പറഞ്ഞു. ഇയാളുടെ വയറ്റില്‍ നിന്നും പുറത്തെടുത്ത സാധനങ്ങള്‍ക്ക് 800 ഗ്രാം തൂക്കമുണ്ടായിരുന്നു. കഴിഞ്ഞമാസവും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 116 ആണികള്‍, നീളമുള്ള വയര്‍, ഇരുമ്ബ് ഗോളം അടക്കമുള്ളവയാണ് 40കാരന്റെ വയറ്റില്‍ നിന്ന് പുറത്തെടുത്തത്. കടുത്ത വയറുവേദനയുമായി എത്തിയ രോഗിയുടെ എക്‌സ്-റേ എടുത്ത ഡോക്ടര്‍മാര്‍ വയറിനുള്ളിലെ ലോഹശേഖരം കണ്ട് ഞെട്ടി. താക്കോലുകള്‍, നാണയങ്ങള്‍, മാലകള്‍, ആണികള്‍, പുകവലിക്കാന്‍ ഉപയോഗിക്കുന്ന ചില്ലം അടക്കം 80 ഓളം സാധനങ്ങളാണ് രാജസ്ഥാനിലെ ഉദയ്പുര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തി പുറത്തെടുത്ത്. നാല് ഡോക്ടര്‍മാരുടെ സംഘം ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയാണ് നടന്നത്.
https://www.facebook.com/Malayalivartha


























