ആക്രമണവും കളിയും തമ്മില്‍ താരതമ്യം ചെയ്യരുത്;അമിത് ഷാക്ക് മറുപടിയുമായി പാക് മേജര്‍

ലോകകപ്പില്‍ പാകിസ്താനെതിരെയുള്ള ഇന്ത്യയുടെ മിന്നുന്ന ജയത്തെ ബാലാകോട്ട് ആക്രമണവുമായി ബന്ധപ്പെടുത്തി ആഭ്യന്തരമന്ത്രി അമിത് ഷായുടെ ട്വീറ്റിനെ വിമര്‍ശിച്ച് പാക് മേജര്‍ രംഗത്ത്. മേജര്‍ ജനറല്‍ ആസിഫ് ഗഫൂറാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. കളിയും ആക്രമണവും തമ്മില്‍ താരതമ്യം ചെയ്യരുതെന്ന് അദ്ദേഹം അമിത് ഷായോട് നിർദ്ദേശിച്ചു.
പ്രിയപ്പെട്ട അമിത് ഷാ, അതെ നിങ്ങളുടെ ടീം ജയിച്ചു. നന്നായി കളിച്ചു. രണ്ട് വ്യത്യസ്ത കാര്യങ്ങള്‍ താരതമ്യപ്പെടുത്തരുത്. അതുകൊണ്ട് മത്സരങ്ങളെയും ആക്രമണങ്ങളെയും താരതമ്യപ്പെടുത്തരുത്. ആസിഫ് ഗഫൂര്‍ ട്വീറ്റ് ചെയ്തു. സംശയമുണ്ടെങ്കില്‍ ഞങ്ങളുടെ നൗഷേര പ്രത്യാക്രമണവും ഫെബ്രുവരി 27ലെ വ്യോമാതിര്‍ത്തി ലംഘനത്തിന് രണ്ട് ഇന്ത്യന്‍ ജെറ്റുകള്‍ തകര്‍ത്തതും നോക്കിയാല്‍ മതിയെന്നും ആസിഫ് ഗഫൂര്‍ പറയുന്നു.
ലോകകപ്പില്‍ പാകിസ്താനെതിരെയുള്ള ഇന്ത്യയുടെ മിന്നുന്ന ജയം പാകിസ്താനെതിരായ മറ്റൊരു ആക്രമണമായിരുന്നുവെന്നും ഫലം ഒന്നു തന്നെയാണെന്നുമാണ് അമിത് ഷായുടെ ട്വീറ്റ്. 'പകിസ്താന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മറ്റൊരു അടി നല്‍കിയിരിക്കുന്നു. ഫലം പതിവു പോലെത്തന്നെയാണ്. ഈ മികച്ച പ്രകടനത്തിന് എല്ലാ ടീമംഗങ്ങള്‍ക്കും അഭിനന്ദനങ്ങള്‍. ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു.' അവര്‍ ആഘോഷങ്ങളിലാണ്അ എന്നുമായിരുന്നു മിത് ഷാ ട്വീറ്റ് ചെയ്തത്.
ഇംഗ്ലണ്ടില്‍ നടന്ന മത്സരത്തില്‍ 89 റണ്‍സിനാണ് ഇന്ത്യ ചിരവൈരികളായ പാകിസ്താനെ പരാജയപ്പെടുത്തിയത്. ലോകകപ്പില്‍ പാകിസ്താനെതിരായ തുടര്‍ച്ചയായ ഏഴാം ജയമാണ് ഇന്നലെ നേടിയത്. ഇന്ത്യയുടെ ജയത്തില്‍ ടീമിനെ അഭിനന്ദിച്ച് മറ്റു രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ഇന്നലെ ഇന്ത്യ പാകിസ്താനെതിരെ 89 റണ്‍സിന്റെ ജയമാണ് നേടിയത്. പാകിസ്താന്‍ ഇന്നിങ്‌സിന്റെ 35-ാം ഓവറില്‍ മത്സരം മഴ മുടക്കിയതോടെ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം 40 ഓവറില്‍ 302 റണ്‍സായി പുനര്‍നിശ്ചയിച്ചെങ്കിലും 212 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
2019 ഫെബ്രുവരി 26 നാണ് ഇന്ത്യൻ വ്യോമസേനയുടെ പന്ത്രണ്ട് മിറാഷ് 2000 പോർവിമാനങ്ങൾ കശ്മീരിലെ നിയന്ത്രണരേഖ കടന്ന് ആക്രമണം നടത്തിയത്. രണ്ടാഴ്ച മുമ്പ് നടന്ന പുൽവാമ ആക്രമണത്തിന് പ്രതികാരമായാണ് ഈ പ്രത്യാക്രമണം നടത്തിയത്. ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോട്ട് ചെയ്തനുസരിച്ച് പന്ത്രണ്ട് മിറാഷ് 2000 വിഭാഗത്തിൽപ്പെട്ട പോർ വിമാനങ്ങളിൽനിന്നായി ഏകദേശം 1000 കിലോ ബോംബുകൾ പാക്കിസ്ഥാൻ കൈവശത്തിലുള്ള ഇന്ത്യൻ നിയന്ത്രണരേഖയിലെ ഭീകര കേന്ദ്രങ്ങളിൽ വർഷിക്കപ്പെട്ടു. ഈ ആക്രമണം ഏകദേശം 21 മിനിട്ട് സമയം നീണ്ടു നിന്നിരുന്നു]. വ്യോമാക്രമണത്തിൽ 250-350 ജെയ്‌ഷ് ഇ മൊഹമ്മദ് തീവ്രവാദികൾ കൊല്ലപ്പെടുകയും ചെയ്തന്ന് ഇന്ത്യ അവകാശപെടുന്നു . ഇന്ത്യ തങ്ങളുടെ മുസാഫറാബാദിക്കു സമീപത്തുള്ള വ്യോമത്തിർത്തി ലംഘിച്ചെന്നും പരിക്കേറ്റവരോ അല്ലെങ്കിൽ നാശനഷ്ടങ്ങളൊ ഒന്നും ഉണ്ടായിട്ടില്ലന്നും പാകിസ്ഥാൻ അവകാശപ്പെട്ടുന്നുണ്ട്.
https://www.facebook.com/Malayalivartha


























