ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കാന്‍ 8ാം ക്ലാസ് പാസാകണമെന്ന നിബന്ധനയില്‍ ഇളവ്, വിദ്യാഭ്യാസ യോഗ്യത ഒഴിവാക്കുമ്പോള്‍ ലൈസന്‍സ് നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ കര്‍ശനമാക്കും

ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കാന്‍ 8ാം ക്ലാസ് പാസാകണമെന്ന നിബന്ധന ഒഴിവാക്കുന്നു. ഇതിനു വേണ്ടി 1989 ലെ കേന്ദ്ര മോട്ടര്‍ വാഹന നിയമം ഉടന്‍ ഭേദഗതി ചെയ്യുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം അറിയിച്ചു. വിദ്യാഭ്യാസ യോഗ്യത ഒഴിവാക്കുമ്പോള്‍ ലൈസന്‍സ് നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ കര്‍ശനമാക്കാനാണു നിര്‍ദ്ദേശം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരക്ഷരരായ ഒട്ടേറെ പേര്‍ക്കു തൊഴിലവസരം സൃഷ്ടിക്കാനാണിത്.
എട്ടാം ക്ലാസ് യോഗ്യതാ വ്യവസ്ഥ ഒഴിവാക്കണമെന്നത് ഹരിയാനയുടെ നിര്‍ദ്ദേശമാണ്.അവിടെ മേവാട്ട് മേഖലയില്‍ വിദ്യാഭ്യാസ യോഗ്യതയില്ലാത്തതിനാല്‍ ലൈസന്‍സ് നിഷേധിക്കപ്പെട്ട നൂറു കണക്കിന് യുവാക്കളുടെ കാര്യം ചൂണ്ടിക്കാട്ടിയാണ് ആവശ്യമുന്നയിച്ചത്. ഡ്രൈവിങ് വൈദഗ്ധ്യ പരിശോധനയില്‍ ഊന്നല്‍ കൊടുക്കാനാണ് പുതിയ നിര്‍ദ്ദേശം.
െ്രെഡവിങ് ടെസ്റ്റും ലൈസന്‍സ് നല്‍കലും കര്‍ക്കശമാക്കും. ഓടിക്കുന്നയാള്‍ക്ക് റോഡ് ഗതാഗത ചിഹ്നങ്ങള്‍ മനസ്സിലാകുന്നുണ്ടെന്നും വാഹനത്തിന്റെ രേഖകളും ലോഗ് ബുക്കുകളും അറിയാനും മറ്റു പേപ്പര്‍ സംബന്ധമായ വിവരങ്ങള്‍ കൈകാര്യം ചെയ്യാനും കഴിയണമെന്നും ഡ്രൈവിങ് സ്‌കൂളുകളും അധികൃതരും ഉറപ്പാക്കണം.
16 നും 18 വയസിനും പ്രായമുള്ളവര്‍ക്ക് രക്ഷകര്‍ത്താവിന്റെ സമ്മത പത്രത്തോടെ 50 സി സിക്കു താഴെയുള്ള മോട്ടോര്‍ സൈക്കിള്‍ ഓടിക്കാനുള്ള ലൈസന്‍സിന് അപേക്ഷിക്കാം.
18 വയസിനുമേല്‍ പ്രായമുള്ളവര്‍ക്ക് സ്വകാര്യ വാഹനം ഓടിക്കാനുള്ള ലൈസന്‍സിന് അപേക്ഷിക്കാം. 20 വയസിനുമേല്‍ പ്രായവും സ്വകാര്യ വാഹനം ഓടിച്ച ഒരു വര്‍ഷത്തെ പരിചയവും ഉണ്ടെങ്കില്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനം ഓടിക്കാനുള്ള ലൈസന്‍സിന് അപേക്ഷിക്കാം. ട്രാന്‍സ്‌പോര്‍ട്ട് വാഹനം ഓടിക്കാന്‍ എട്ടാം ക്ലാസ് വിജയിച്ചിരിക്കണം എന്ന നിയമമാണ് ഇപ്പോള്‍ ഭേദഗതി ചെയ്യുന്നത്.
ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതിനു മുന്‍പ് ലേണേഴ്‌സ് ടെസ്റ്റ് എഴുതേണ്ടതുണ്ട്. അപേക്ഷ നല്‍കിയശേഷം ലേണേഴ്‌സ് ലൈസന്‍സിനുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ എഴുതാം. ട്രാഫിക് നിയമങ്ങള്‍, സിഗ്‌നലുകള്‍, വാഹനം ഓടിക്കുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ പരീക്ഷയില്‍ ഉണ്ടാകും.(ടെസ്റ്റിന് പ്രാക്ടീസ് ചെയ്യണമെങ്കില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസിലെ കിയോസ്‌കിലും വെബ്‌സൈറ്റിലും ചെയ്യാനാകും)
പരീക്ഷ പാസായാല്‍ ലേണേഴ്‌സ് ലൈസന്‍സ് ലഭിക്കും. ആറുമാസമാണ് ഇതിന്റെ കാലാവധി. പരീക്ഷയില്‍ പരാജയപ്പെട്ടാല്‍ ഫീസ് അടച്ച് വീണ്ടും പരീക്ഷ എഴുതാം. ലൈസന്‍സ് എടുക്കാനുള്ള റോഡ് ടെസ്റ്റിന്റെ തീയതി ലേണേഴ്‌സ് ലൈസന്‍സില്‍ രേഖപ്പെടുത്തിയിരിക്കും. ലേണേഴ്‌സ് ലൈസന്‍സ് പുതുക്കാനാവില്ല.
https://www.facebook.com/Malayalivartha


























