പതിനേഴാം ലോക്‌സഭയുടെ സ്പീക്കറായി രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള ബി.ജെ.പി എം.പി ഓം ബിര്‍ള ചുമതലയേറ്റു

പതിനേഴാം ലോക്‌സഭയുടെ സ്പീക്കറായി രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള ബി.ജെ.പി എം.പി ഓം ബിര്‍ള ചുമതലയേറ്റു. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം സ്ഥാനാര്‍ഥിയെ നിര്‍ത്താത്തതിനാല്‍ ഐകകണ്‌ഠ്യേനയാണ് ബിര്‍ള സ്പീക്കര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പിനുള്ള പ്രമേയം മുന്നോട്ടുവെച്ചത്.
ഐകകണ്‌ഠ്യേന തെരഞ്ഞെടുക്കപ്പെട്ട ഓം ബിര്‍ളക്ക് മോദി അഭിനന്ദനങ്ങള്‍ അറിയിച്ചു. എന്‍.ഡി.എ ഘടകകക്ഷികള്‍ക്കു പുറമെ ആന്ധ്രപ്രദേശ് തൂത്തുവാരിയ വൈ.എസ്.ആര്‍ കോണ്‍ഗ്രസും ഓം ബിര്‍ളയെ സ്പീക്കറാക്കാന്‍ പിന്തുണ നല്‍കി നോട്ടീസ് നല്‍കിയിരുന്നു.
"
https://www.facebook.com/Malayalivartha


























