കേന്ദ്ര സര്‍ക്കാരുമായി ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തയാർ; അരവിന്ദ് കേജ്‌രിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. കേന്ദ്ര സര്‍ക്കാരുമായി ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തയാറാണെന്ന് അറിയിക്കാനും ഡല്‍ഹിയുടെ വികസനത്തിയായി സഹായം അഭ്യര്‍ത്ഥിക്കാനുമായിരുന്നു കേജ്‌രിവാള്‍ പ്രധാനമന്ത്രിയെ കണ്ടത്. മഴക്കാലത്ത് യമുനാ നദിയില്‍ നിന്നുമുള്ള ജലം ഉപയോഗപ്പെടുത്താനുള്ള പദ്ധതിയെക്കുറിച്ചും ഡല്‍ഹി സര്‍ക്കാരിന്റെ ആരോഗ്യപദ്ധതിയില്‍ കേന്ദ്രത്തിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതി ഉള്‍പ്പെടുത്തുന്നതിനുള്ള സാധ്യതകളെക്കുറിച്ചും കെജ്രിവാൾ പ്രധാനമന്ത്രിയുമായി ചര്‍ച്ചകള്‍ നടത്തി.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏഴ് ലോക്സഭാ സീറ്റുകളിലും ബി.ജെ.പിക്കാൻ വിജയം. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് അരവിന്ദ് കേജ്‌രിവാള്‍ മോദിയുമായി കൂടിക്കാഴ്ച്ച നടത്തുന്നത്. മോദിയുടെ ഏറ്റവും വലിയ വിമര്‍ശകരില്‍ ഒരാളാണ് ആം ആദ്മി പാര്‍ട്ടി തലവന്‍ കൂടിയായ അരവിന്ദ് കേജ്‌രിവാള്‍.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയത്താണ് ഇവര്‍ തമ്മിലുള്ള ശത്രുത ഏറ്റവും രൂക്ഷമായത്. ഡല്‍ഹിയിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ബി.ജെ.പി തടസ്സം നില്‍ക്കുന്നുവെന്ന് കേജ്‌രിവാള്‍ നിരന്തരം ആരോപണം ഉയര്‍ത്തിയിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മികച്ച പ്രചരണമായിരുന്നു നടത്തിയിരുന്നതെങ്കിലും രാജ്യത്തെങ്ങും ആഞ്ഞടിച്ച് മോദി തരംഗം സ്വാഭാവികമായി ഡൽഹിയിലും അലയടിച്ചതായി കെജ്‌രിവാൾ പ്രതികരിച്ചിരുന്നു. തിരഞ്ഞെടുപ്പ് പരാജയത്തിനുള്ള ആദ്യകാരണം മോദി തരംഗം തന്നെയാണ്. മോദിയും രാഹുൽ ഗാന്ധിയും തമ്മിലുള്ള പോരാട്ടമായാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് ചിത്രീകരിക്കപ്പെട്ടത്. അതിനാൽ അതിനനുസൃതമായാണ് ജനം വോട്ടുചെയ്തത്. പരാജയത്തിന്റെ രണ്ടാമത്തെ കാരണം അതായിരുന്നു. എന്തുകൊണ്ട് നമ്മൾക്ക് വോട്ടുചെയ്യണമെന്ന് പൊതുജനത്തെ ബോധിപ്പിക്കാൻ നമ്മുക്ക് സാധിച്ചില്ല എന്നത് പരാജയം തന്നെയാണ്. എന്നാൽ നിയമസഭ തിരഞ്ഞെടുപ്പിൽ ശക്തമായി തിരിച്ചുവരുമെന്നും കെജ്‌രിവാൾ പ്രതികരിച്ചിരുന്നു.
മാത്രമല്ല തനിക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ക്ക് ബി.ജെ.പിക്ക് മേല്‍ പഴി ചാരിയ കേജ്‌രിവാള്‍, തന്നെ അവര്‍ വധിക്കാന്‍ ശ്രമിക്കുന്നുവെന്നും ആരോപിച്ചിരുന്നു.
അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു വമ്പൻ പ്രഖ്യാപനങ്ങളാണ് അരവിന്ദ് കേജ്‌രിവാൾ നൽകുന്നത്. സ്ത്രീകള്‍ക്കു ബസിലും മെട്രോയിലും സൗജന്യ യാത്ര നടപ്പിലാക്കുമെന്നതാണ് ഇതിൽ മുഖ്യം. ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസ്സുകളിലും ഡല്‍ഹി ഇന്റഗ്രേറ്റഡ് മള്‍ട്ടി മോഡല്‍ ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റത്തിലും ഡല്‍ഹി മെട്രോയിലുമാണു സ്ത്രീകള്‍ക്കു സൗജന്യയാത്ര അനുവദിക്കുക.
സര്‍ക്കാര്‍ ബസുകളില്‍ യാത്ര ചെയ്യുന്ന 40 ലക്ഷം യാത്രക്കാരില്‍ 30 ശതമാനവും സ്ത്രീകളാണ്. ഉയര്‍ന്ന നിരക്ക് കാരണവും സുരക്ഷയുടെ പേരിലും യാത്ര ലഭിക്കാത്ത സ്ത്രീകള്‍ക്കു തീരുമാനം ഗുണകരമാകുമെന്നു കേജ്‌രിവാള്‍ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങേണ്ടിവന്ന കനത്ത പരാജയം നിയമസഭാ തിരഞ്ഞെടുപ്പിലൂടെ മറികടക്കുകയെന്ന ലക്ഷ്യമാണു തീരുമാനത്തിനു പിന്നിലെന്നു രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha


























