Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വമ്പന്‍ പരാജയത്തില്‍ നിന്ന് പാര്‍ട്ടിയെ കരകയറ്റാന്‍ നോക്കാതെ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഒളിച്ചോടുന്നതോടെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ വലിയ പ്രതിസന്ധി

27 JUNE 2019 03:20 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..

60 ദിവസത്തിനകം ചരിത്രകരാർ ഇറാൻ അമേരിക്ക രഹസ്യ ചർച്ചകൾ നെതന്യാഹുവിനെ ട്രംപ് കൈവിട്ടു ? പശ്ചിമഷ്യയിൽ നിർണായക നീക്കം ലോകം ഉറ്റുനോക്കുന്നു

ലക്‌നൗവിലെ കോച്ചിംഗ് സെന്ററിലുണ്ടായ തീപിടിത്തത്തില്‍ 11 മരണം

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വമ്പന്‍ പരാജയത്തില്‍ നിന്ന് പാര്‍ട്ടിയെ കരകയറ്റാന്‍ നോക്കാതെ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഒളിച്ചോടുന്നതോടെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ വലിയ പ്രതിസന്ധി. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ സ്ഥാനം ഒഴിഞ്ഞെങ്കിലും തിരികെ വരണമെന്ന് മുതിര്‍ന്ന നേതാക്കള്‍ അടക്കം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങുന്നില്ലെന്ന് സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ വ്യക്തമാക്കി. പരാജയം സംഭവിക്കുമ്പോള്‍ പിന്‍വാങ്ങുന്നത് രാഹുലിന്റെ പതിവ് രീതിയാണെന്ന് മുമ്പും ആക്ഷേപം ഉയര്‍ന്നിരുന്നു. തോല്‍വിയുടെ ഉത്തരവാദിത്തം മുഴുവന്‍ ഞാന്‍ ഏറ്റെടുക്കുന്നു എന്നാണ് രാഹുല്‍ ആവര്‍ത്തിക്കുന്നത്. പരാജയത്തില്‍ നിന്ന് ഫീനിക്‌സ് പക്ഷിയെ പോലെ പറന്നുയുരുന്നവനാണ് യഥാര്‍ത്ഥനേതാവ്. അങ്ങനെയുള്ളവര്‍ക്കേ നാടിനെ നയിക്കാനാവൂ എന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്. 

തെരഞ്ഞെടുപ്പിന് മുമ്പ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നതില്‍ മുതിര്‍ന്ന നേതാക്കളടക്കം വീഴ്ചവരുത്തുകയും മക്കള്‍ക്ക് സീറ്റ് കിട്ടാന്‍ രാഹുലിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അവരാരും പരാജയത്തിന്റെ ഉത്തരവാദിത്തത്തില്‍ പങ്കുണ്ടെന്നോ, അല്ലെങ്കില്‍ രാഹുലിന് പിന്തുണ നല്‍കി പാര്‍ട്ടിയെ ശക്തമാക്കാനോ ഉള്ള യാതോരു നടപടികളും സ്വീകരിക്കുന്നില്ല. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ എം.പിമാരും രാഹുലിനോട് നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സമ്മതിച്ചില്ല. രാഹുലിന് പകരം ആളെ കണ്ടെത്തുക നിലവിലെ സാഹചര്യത്തില്‍ ബുദ്ധിമുട്ടാണ്. പിന്നെയുള്ളത് പ്രിയങ്കാ ഗാന്ധിയാണ്. എന്നാല്‍ അടുത്തിടെ പാര്‍ട്ടിയിലെത്തിയ പ്രിയങ്കയെ പൊടുന്നനെ അധ്യക്ഷപദവിയിലേക്ക് കൊണ്ടുവന്നാല്‍ ഉണ്ടാകുന്ന പ്രതികരണങ്ങള്‍ എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കാനാവില്ല. തെരഞ്ഞെടുപ്പിലെ പ്രതിസന്ധി തീര്‍ക്കും മുമ്പ് പാര്‍ട്ടി മറ്റൊരു പ്രതിസന്ധിയിലേക്ക് പോകുമോ എന്ന ആശങ്ക പലര്‍ക്കുമുണ്ട്. 

മുതിര്‍ന്ന നേതാക്കള്‍ ധാരാളം ഉണ്ടെങ്കിലും രാജീവ് ഗാന്ധിയെ പോലെയോ, ഇന്ദിരാഗാന്ധിയെ പോലെയോ കരുത്തരില്ല. എ.കെ ആന്റണിയും ഗുലാംനബി ആസാദുമൊക്കെ അനുഭവ സമ്പത്തുള്ളവരാണെങ്കിലും നനഞ്ഞ പടക്കങ്ങളാണ്. എണ്ണയിട്ട യന്ത്രം പോലെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകാന്‍ അവര്‍ക്കാകില്ല. സോണിയാഗാന്ധിക്ക് ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാലാണ് അവര്‍ അധ്യക്ഷസ്ഥാനം ഒഴിഞ്ഞത്. പല സംസ്ഥാനങ്ങളിലും നല്ല നേതാക്കളുണ്ടെങ്കിലും ദേശീയതലത്തില്‍ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിവുള്ളവര്‍ ഇല്ലെന്ന് തന്നെ പറയാം. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ആ തലത്തില്‍ പ്രവര്‍ത്തിക്കാന്‍ അദ്ദേഹം മിടുക്കനാണ്. കര്‍ണാടകത്തിലെ ഭരണം പിടിച്ചെടുത്തതിലൂടെ അദ്ദേഹമത് തെളിയിച്ചതുമാണ്. 

ഉമ്മന്‍ചാണ്ടിയും കെ. മുരളീധരനും ജനങ്ങളോട് അടുത്ത് നില്‍ക്കുന്ന നേതാക്കളാണ്. പക്ഷെ, ഉത്തരേന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിന് അവര്‍ക്ക് പരിമിതികളുണ്ട്. അതുകൊണ്ട് എന്ത് ചെയ്യണമെന്ന് യാതൊരു എത്തുംപിടിയും ഇല്ലാതെ, നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണ് കോണ്‍ഗ്രസ്. താഴേത്തട്ടില്‍ നിന്ന് വളര്‍ന്ന് വന്ന നേതാക്കളുടെ അഭാവമാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. ആന്ധ്രയില്‍ വൈ.എസ്.ആറിനെ പോലുള്ളവര്‍ ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മകനെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസിനായില്ല. കര്‍ണാടകത്തില്‍ നിന്നുള്ള മല്ലിഖാര്‍ജ്ജുന്‍ ഖാര്‍ഗ്ഗെ പാര്‍ലമെന്ററി രംഗത്ത് പ്രാഗല്‍ഭ്യം തെളിയിച്ചയാളാണ്. എന്നാല്‍ സംഘടനാ രംഗത്തെ പ്രവര്‍ത്തനം ദേശീയതലത്തില്‍ ഉയര്‍ന്നിട്ടില്ല. കേരളത്തിലല്ലാതെ മറ്റെങ്ങും കോണ്‍ഗ്രസ് ഇല്ലെന്ന പ്രതീതിയാണ് നിലവിലുള്ളത്. ഇന്ത്യയുടെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച ഈ പ്രസ്ഥാനത്തിന് എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (8 minutes ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (13 minutes ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (1 hour ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (1 hour ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (1 hour ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (1 hour ago)

POLICE STATION എലിയെ പിടിക്കാൻ പാമ്പ് പൊലീസ് സ്റ്റേഷനിൽ;  (1 hour ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി  (1 hour ago)

Mysuru നാടുവിട്ട പ്രതി അര്‍ധരാത്രിയോടെ പിടിയില്‍  (1 hour ago)

QATAR ഇന്ത്യൻ എംബസിയുടെ വിവരങ്ങൾ  (1 hour ago)

ഭണ്ഡാരം തുറന്നപ്പോൾ ഞെട്ടി..!  (2 hours ago)

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി  (2 hours ago)

കണ്ണൂര്‍ ജില്ലയിലെ ദയനീയ പരാജയത്തിന് കാരണം പികെ ശ്യാമള; എംവി ഗോവിന്ദനെതിരെ പാർട്ടിയിൽ പടയൊരുക്കം; വിമര്‍ശനം ചെവിക്കൊള്ളാതെ ഗോവിന്ദന്‍  (3 hours ago)

സ്വർണമാല മൃതദേഹത്തിൽ നിന്ന് മാറ്റാതെ സംസ്കാരം നടത്തി; കുറച്ച് ദിവസങ്ങൾക്ക് ശേഷം ചടങ്ങിന്റെ ഭാഗമായി ശ്മശാനത്തിലെത്തിയ ബന്ധുക്കൾ കണ്ടത് നടുക്കുന്ന കാഴ്ച; ബന്ധുക്കളുടെ 'ആ സംശയം', കള്ളനെ കല്ലറയ്ക്കരിക  (5 hours ago)

സർക്കാരിനെതിരെ അഴിമതി ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം ഉണ്ടാക്കാനുള്ള ശ്രമമെന്നാണ് ആരോപണം; പ്രതിപക്ഷ നേതാവിനെ സ്പീക്കർ അടക്കിയിരുത്തി  (5 hours ago)

Malayali Vartha Recommends