ഫ്രിഡ്ജിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ച് സ്വകാര്യ വാര്‍ത്താചാനലിന്റെ റിപ്പോര്‍ട്ടറും ഭാര്യയും അമ്മയും മരിച്ചു
ഫ്രിഡ്ജിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ച് ഉറങ്ങിക്കിടന്ന മൂന്നു പേര്‍ക്ക് ദാരുണാന്ത്യം. തമിഴ്നാട്ടില്‍ വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്ന് വീട്ടിലെ ഫ്രിഡ്ജിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ച് സ്വകാര്യ വാര്‍ത്താചാനലിന്റെ റിപ്പോര്‍ട്ടറും ഭാര്യയും അമ്മയും മരിച്ചു. ചെന്നൈ താംബരം സേലയ്യൂരിലെ ഫ്ലാറ്റില്‍ മൂവരും ഉറങ്ങവേ ബുധനാഴ്ച അര്‍ധരാത്രിയാണ് അപകടമുണ്ടായത്. ജെ. ന്യൂസ് റിപ്പോര്‍ട്ടര്‍ പ്രസന്ന(32), ഭാര്യ അര്‍ച്ചന(30), അമ്മ രേവതി(59) എന്നിവരാണു മരിച്ചതെന്ന് പോലീസ് പറഞ്ഞു.കംപ്രസര്‍ പൊട്ടിത്തെറിച്ച് പ്ലാസ്റ്റിക്ക് സാമഗ്രികള്‍ കത്തിയതിനെത്തുടര്ത്തുണ്ടായ കടുത്ത പുകയില്‍ ശ്വാസംമുട്ടിയാണു മരണമെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം.
സമീപത്തെ ഫ്ലാറ്റുകളിലുണ്ടായിരുന്നവര്‍ സംഭവമറിഞ്ഞിരുന്നില്ല. രാവിലെ വീട്ടുജോലിക്കാരിയെത്തി കോളിങ് ബെല്‍ അടിച്ചിട്ടും വാതില്‍ തുറക്കാഞ്ഞതിനാല്‍ ജനറല്‍ തുറന്നുനോക്കിയപ്പോഴാണ് വീട്ടിലെ സാധനങ്ങള്‍ കത്തിയനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സമീപവാസികള്‍ വീടിന്റെ കതകു പൊളിച്ച് അകത്തുകടക്കുകയായിരുന്നു.
പ്രസന്ന, രേവതി എന്നിവരുടെ മൃതദേഹങ്ങള്‍ സ്വീകരണമുറിയിലും അര്‍ച്ചനയുടേത് കിടപ്പുമുറിയിലുമാണു കണ്ടെത്തിയത്. പ്രസന്നയും രേവതിയും വാതില്‍ തുറന്ന് പുറത്തുകടക്കാന്‍ ശ്രമിച്ചപ്പോള്‍ കുഴഞ്ഞുവീണതാകാമെന്ന് പോലീസ് പറയുന്നു.
https://www.facebook.com/Malayalivartha