Widgets Magazine
25
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം


യേശുവിന്റെ തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ലോകമെങ്ങും ക്രിസ്തുമസ് ആഘോഷിക്കുന്നു... ഈ ക്രിസ്മസ് ദിനം സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ, എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും

കത്തിച്ചു കളഞ്ഞാല്‍ അന്തരീക്ഷ മലിനീകരണം, വലിച്ചെറിഞ്ഞാല്‍ ഭൂമിക്ക് നാശം!! പ്ലാസ്റ്റിക് എന്ന പരിസ്ഥിതിയുടെ വില്ലൻ ഇനി പെട്രോളായി മാറും; ഞെട്ടണ്ട സംഭവം സത്യമാണ്....

28 JUNE 2019 03:34 PM IST
മലയാളി വാര്‍ത്ത

ഭൂമി വലിയൊരു മാലിന്യക്കൂമ്പാരമായി മാറിക്കൊണ്ടിരിക്കുകയാണ്. മനുഷ്യരുടെ ജീവിതരീതിയിലുണ്ടായ വലിയ മാറ്റമാണ് ഇതിന്റെ മുഖ്യകാരണം. ജനപ്പെരുപ്പത്തിനും ഇക്കാര്യത്തില്‍ തുല്യപങ്കാണുളളത്. ഡിസ്പോസബിള്‍ സംസ്കാരത്തിന്റെ ഭാഗമായി ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന പ്ളാസ്റ്റിക് കുപ്പികളും, ഫാസ്റ്റ്ഫുഡ് കാര്‍ട്ടനുകളുമാണ് റോഡരികിലെങ്ങും. ജലാശയങ്ങളും റെയില്‍വേ ട്രാക്കുകളും മാലിന്യനിക്ഷേപത്തിനുള്ള സുരക്ഷിത ഇടങ്ങളായി ജനങ്ങള്‍ തെറ്റിദ്ധരിച്ചിരിക്കുന്നു. പരിസരമലിനീകരണത്തില്‍ ഏറ്റവും അപകടകരമായിട്ടുള്ളത് പ്ളാസ്റ്റിക്മാലിന്യങ്ങളാണ്. കാരണം പ്ളാസ്റ്റിക്കില്‍ അടങ്ങിയ വിഷവസ്തുക്കള്‍ ജലത്തെയും മണ്ണിനെയും വായുവിനെയും ഒരുപോലെ മലിനമാക്കുന്നു.

എളുപ്പത്തില്‍ രൂപപ്പെടുത്താന്‍കഴിയുന്ന മൃദുവായ വസ്തു എന്നാണ് പ്ളാസ്റ്റിക് എന്ന വാക്കിന്റെ അര്‍ഥം. മണ്ണ്, മരം, ലോഹം എന്നീ പ്രകൃതിദത്ത നിര്‍മാണവസ്തുക്കളുടെ പട്ടികയില്‍ മനുഷ്യന്‍ കൂട്ടിച്ചേര്‍ത്ത ഇനമാണ് പ്ളാസ്റ്റിക്. നിത്യജീവിതത്തിന് ഉപയുക്തമായ നിരവധി വസ്തുക്കളുടെ നിര്‍മാണത്തിന് ഉപയോഗിക്കാന്‍കഴിയുമെങ്കിലും സാധാരണയായി ജൈവരാസ പ്രക്രിയക്ക് വിധേയമാകാത്തതുകൊണ്ട് പ്ളാസ്റ്റിക് പരിസരമലിനീകരണത്തിന് കാരണമാകുന്നു. ആദ്യകാല പ്ളാസ്റ്റിക്കുകള്‍ പ്രകൃതിദത്തമായ പദാര്‍ഥങ്ങളില്‍നിന്നും രാസപ്രക്രിയവഴി വികസിപ്പിച്ചെടുത്തവ (സെല്ലുലോയ്ഡ്) ആയിരുന്നു. ഇപ്പോള്‍ പോളിമറീകരണംവഴി കൃത്രിമമായി നിര്‍മിച്ചെടുക്കുന്ന രാസശൃംഖലകള്‍ (പോളിമറുകള്‍) ആണ് പ്ളാസ്റ്റിക്കിലെ പ്രധാന ഘടകം. രാസഘടനയിലും ‘ഭൌതികഗുണങ്ങളിലും വ്യത്യാസമുള്ള ഒന്നിലധികം പോളിമറുകള്‍ മിശ്രണംചെയ്യുകയുമാവാം. ഇവയോടൊപ്പം പ്ളാസ്റ്റിസൈസര്‍, ആന്റി ഓക്സിഡന്റ്, സ്റ്റൈബിലൈസര്‍, ഫില്ലര്‍, കളര്‍ തുടങ്ങി മറ്റനേകം രാസവസ്തുക്കളും കൂട്ടിച്ചേര്‍ക്കാറുണ്ട്. എല്ലാ പ്ളാസ്റ്റിക്കുകളും പോളിമറുകള്‍ ആണെങ്കിലും എല്ലാ പോളിമറുകളും പ്ളാസ്റ്റിക് ആകണമെന്നില്ല. പ്ളാസ്റ്റിക്കുകളും, ഫൈബറുകളും, ഇലാസ്റ്റോമറുകളും പോളിമറുകളാണ്.

പ്ലാസ്റ്റിക് എന്നും പരിസ്ഥിതിക്ക് വില്ലന്‍ തന്നെയാണ്. കത്തിച്ചു കളഞ്ഞാല്‍ അന്തരീക്ഷ മലിനീകരണം, വലിച്ചെറിഞ്ഞാല്‍ ഭൂമിക്ക് നാശം. തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് പ്ലാസ്റ്റികിന് ഉള്ളത്. എന്നാല്‍ അതില്‍ നിന്നും പെട്രോള്‍ ഉണ്ടാക്കിയാലോ…? അമ്ബരക്കേണ്ട സംഭവം സത്യമാണ്. ഹൈദരാബാദ് സ്വദേശിയായ എഞ്ചിനീയറായ 45 കാരനായ പ്രൊഫസര്‍ സതീഷ് കുമാര്‍ ആണ് വിപ്ലവകരമായ ഈ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്. പ്ലാസ്റ്റിക്കില്‍ നിന്നും പെട്രോള്‍ ആണ് ഇദ്ദേഹം കണ്ടുപിടിച്ചത്. 'സാമ്ബത്തിക നേട്ടം ലക്ഷ്യമല്ല.

പരിസ്ഥിതിയുടെ സംരക്ഷണമാണ് ലക്ഷ്യം. താല്‍പര്യമുള്ള സംരംഭകര്‍ക്ക് ഈ സാങ്കേതികവിദ്യ പറഞ്ഞുകൊടുക്കാന്‍ തയ്യാറാണ്', സതീഷ് പറയുന്നു. 2016 ലെ കണക്കനുസരിച്ച്‌ ഇതുവരെ സതീഷ് 50 ടണ്‍ പ്ലാസ്റ്റിക് ഇന്ധനമാക്കി മാറ്റിയിട്ടുണ്ട്. പ്രതിദിനം 200 ലിറ്ററോളം പെട്രോള്‍ ആണ് ഇന്ന് സതീഷിന്റെ കമ്ബനി ഉത്പാദിപ്പിക്കുന്നുണ്ട്, ചെറുകിട സ്ഥാപനങ്ങള്‍ക്ക് ലിറ്ററിന് നാല്‍പതു രൂപ നിരക്കില്‍ വില്‍ക്കുന്നുണ്ട്. എന്നാല്‍ വാഹനങ്ങളില്‍ ഒഴിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. അതിനെക്കുറിച്ചുള്ള പഠനങ്ങള്‍ നടന്നു വരുന്നേ ഉള്ളൂ. പ്ലാസ്റ്റിക് റീസൈക്കിള്‍ ചെയ്താണ് പെട്രോള്‍ ആക്കി മാറ്റുന്നത്. 500 കിലോഗ്രാം പ്ലാസ്റ്റിക്കില്‍ നിന്നും ഏകദേശം 400 ലിറ്റര്‍ ഇന്ധനമുണ്ടാക്കാന്‍ സാധിക്കുന്നുണ്ടെന്ന് സതീഷ് പറയുന്നു. ഇതിനായി ഒരു സ്ഥാപനം തന്നെ വാര്‍ത്തെടുത്തിട്ടുണ്ട് ഇദ്ദേഹം. അന്തരീക്ഷമലിനീകരണം ഇല്ലാതെയുള്ള ലളിതമായ പ്രക്രിയയാണ് ഇതെന്നും സതീഷ് വ്യക്തമാക്കി. ദേശീയ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൂട്ട ആത്മഹത്യ നടന്ന രാവിലെ ആ വീട്ടിൽ പോലീസ് എത്തി..!ക്ഷേത്ര കലവറയിലും കലാധരൻ അസ്വസ്ഥൻ  (1 hour ago)

കലാധരന്റെ അച്ഛനെ പൂട്ടി ജീവിച്ചിരിക്കുന്ന അയാളെ കൊന്ന് തിന്ന്..!പിള്ളേരെ കൊല്ലാൻ 'അമ്മ കൂട്ട്..! ഭാര്യയെ വളഞ്ഞ് പോലീസ്  (2 hours ago)

കേറി വാടാ രാഹുലെ..! തിരുപ്പിറവി..! പിണറായിയെ വെട്ടി..! ആവേശത്തോടെ ജനം പിന്നാലെ ഷാഫിയും...!  (2 hours ago)

തമിഴ്നാട്ടിലെ ഹൊസൂരിൽ എയർപോർട്ടിനായി 2980 ഏക്കർ കൃഷിഭൂമി  (2 hours ago)

മലപ്പുറം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ജിദ്ദയിൽ മരിച്ചു....  (2 hours ago)

പറവൂരിൽ സതീശനെതിരെ രാഹുൽ ഇറങ്ങും..! പാലക്കാട് സ്വതന്ത്രൻ..രണ്ടിടത്ത് രാഹുൽ..! അമ്പോ..!RAHUL V/S SATHEESHAN  (2 hours ago)

രാഹുലിന് സീറ്റ് ഇല്ല സതീശന്റെ ചതി..! സ്വതന്ത്രനായി രാഹുൽ ഇറങ്ങും..! കോൺഗ്രസ്സ് V/S രാഹുൽ  (2 hours ago)

ബൈക്ക് അപകടത്തിൽപ്പെട്ട് അന്തിക്കാട് അഞ്ചാം വാർഡ്  (3 hours ago)

നിലമ്പൂർ - കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസിന് രണ്ട് കോച്ചുകൾ കൂടി അനുവദിച്ചു...  (3 hours ago)

കെപിസിസി സെക്രട്ടറി എ. പ്രസാദ് ഡെപ്യൂട്ടി മേയറുമാകും  (3 hours ago)

സ്വർണവിലയിൽ വർദ്ധനവ്..... പവന് 240 രൂപയുടെ വർദ്ധനവ്  (3 hours ago)

ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം  (3 hours ago)

600 കോടി രൂപയുടെ അധികവരുമാനമാണ് റെയില്‍വേ ലക്ഷ്യം..  (4 hours ago)

എല്ലാവർക്കും സമാധാനവും, കാരുണ്യവും, പ്രത്യാശയും നിറഞ്ഞ സന്തോഷകരമായ ക്രിസ്മസ് ആശംസിക്കുന്നു....  (4 hours ago)

ക്രിസ്മസ് അവധി... നിർബന്ധമല്ലെന്ന് വിശദീകരണകുറിപ്പ്  (4 hours ago)

Malayali Vartha Recommends