മൂത്രശങ്ക വരുത്തി വച്ച വിന ഒരൽപം കടുത്തുപോയി; കണ്ണടച്ച് തുറക്കും മുൻപ് എസ് ഐ പദത്തിൽ നിന്നും എ എസ് ഐ പദത്തിലേക്ക്; എസ്ഐ യുടെ മൂത്രമൊഴിക്കാൻ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ
ചണ്ഡീഗഢിലെ എസ്ഐ യ്ക്ക് മൂത്രശങ്ക വരുത്തി വച്ച വിന അൽപ്പം കടുപ്പമാണ്. മലോയ പോലീസ് സ്റ്റേഷനിലെ എസ്ഐ ഹര്പരംജിത് സിങ് ഒന്ന് മൂത്ര മൊഴിച്ചതു കാരണം എസ് ഐ പദത്തിൽ നിന്നും എ എസ് ഐ പദത്തിലേക്ക് തരംതാഴ്ത്തപ്പെടുകയായിരുന്നു.
മൂത്രമൊഴിക്കാൻ വല്ലാതെ മുട്ടിയതോടെ എസ് ഐ കാര്യം സാധിച്ചത് ആൾക്കാർ വരുകയും പോകുകയും ചെയ്യുന്ന പാർക്കിലായിരുന്നു. എല്ലാവരും നോക്കി നിന്നെങ്കിലും പുള്ളി തൻറെ ആവശ്യം പൂർത്തിയാക്കി. പിന്നാലെയാണ് എട്ടിൻറെ പണി വന്നത്. എ എസ് ഐയായി തരം താഴ്ത്തി ഉന്നത അധികൃതർ ഇയാൾക്കെതിരെ നടപടിയെടുക്കുകയായിരുന്നു.
പാർക്കിൽ വന്ന ആൾക്കാരിൽ ആരോ മൂത്രമൊഴിക്കൽ വീഡിയോ എടുത്തു സോഷ്യൽ മീഡിയയിൽ ഇട്ടിരുന്നു. ഇതിനു പിന്നാലെയാണ് ചണ്ഡീഗഡ് പോലീസ് കാര്യം അറിഞ്ഞതും നടപടിയെടുത്തതും. ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്. വീഡിയോ എടുക്കുന്നത് കണ്ടിട്ടും യാതൊരു കൂസലും ഇല്ലാതെ ഇയാൾ കാര്യം തുടരുന്നതും വീഡിയോയിൽ കാണാം.
https://www.facebook.com/Malayalivartha