3000 കോടി രൂപ ചിലവിൽ നിർമ്മിച്ച സര്‍ദാര്‍ പ്രതിമയിൽ മഴ വെള്ളം കയറുന്നത് തടയാന്‍ സംവിധാനമില്ലാത്തതിന്റെ പേരിൽ സർക്കാരിനെ വിമർശിച്ചും പരിഹസിച്ചും ട്രോളുകളുടെ പെരുമഴ

അമ്പും വില്ലും മലപ്പുറം കത്തീം... .എന്തൊക്കെ ആയിരുന്നു....3000 കോടിയിലധികം മുടക്കി പണിതീർന്ന
സര്‍ദാര്‍ പ്രതിമയിൽ മഴവെള്ളം അകത്തേക്ക് കയറുന്നത് തടയാന്‍ സംവിധാനമൊരുക്കിയില്ല ..സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിന്റെ കൂറ്റന്‍ പ്രതിമയ്ക്കുള്ളില്‍ ഉള്ള സന്ദര്‍ശക ഗാലറിയിലാണ് മഴവെള്ളം നിറയുന്നത്. 182 മീറ്റര്‍ ഉയരമുള്ള പ്രതിമയുടെ ഉദ്ഘാടനം കഴിഞ്ഞ വര്‍ഷമാണ് കഴിഞ്ഞത്...കേന്ദ്രസര്‍ക്കാര്‍ വളരെ അഭിമാനത്തോടെ നടപ്പിലാക്കിയ പദ്ധതി ആയിരുന്നു ഇത് ..ഇനി പട്ടേലിന്റെ പ്രതിമ മഴവെള്ള സംഭരിണി ആക്കാൻ ആയിരുന്നോ സർക്കാരിന്റെ ഉദ്ദേശം എന്നാണ് ഇപ്പോൾ വിമർശനം ഉയർന്നിട്ടുള്ളത്
സന്ദര്‍ശക ഗാലറി, പ്രദര്‍ശന കേന്ദ്രം, മ്യൂസിയം, കണ്‍വെന്‍ഷന്‍ സെന്റർ എന്നിവ അടങ്ങുന്നതാണ് സ്റ്റാച്യു ഓഫ് യൂണിറ്റി. ഇതില്‍ 153 അടി ഉയരത്തിലാണ് സന്ദര്‍ശക ഗാലറി. 3000 കോടി മുടക്കി നിര്‍മിച്ച ഒരു നിര്‍മിതിയില്‍ മഴവെള്ളം അകത്തേക്ക് കയറുന്നത് തടയാന്‍ സംവിധാനമൊരുക്കിയില്ല എന്നതാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്.
വലിയ മഴ ഇല്ലാതിരുന്നിട്ടു പോലും സന്ദര്‍ശക ഗാലറിക്കുള്ളില്‍ വെള്ളം നിറഞ്ഞുവെന്നാണ് സന്ദര്‍ശകര്‍ പരാതിപ്പെട്ടത്..എന്നാല്‍ സന്ദര്‍ശക ഗാലറിയുടെ മുന്‍വശം തുറന്ന് കിടക്കുന്നതിനാല്‍ മഴവെള്ളം അകത്ത് കടക്കുന്നത് സ്വാഭാവികമാണെന്നും എന്നാല്‍ ഇങ്ങനെ അകത്ത് കടക്കുന്ന വെള്ളം പുറത്തുപോകാന്‍ പ്രത്യേകം സംവിധാനം ഒരുക്കിയാണ് പ്രതിമ നിര്‍മിച്ചതെന്നും നര്‍മദ ജില്ലാ കളക്ടര്‍ പറയുന്നു
പ്രതിമയുടെ നെഞ്ചിന്റെ ഭാഗത്തായാണ് സന്ദര്‍ശക ഗാലറി സ്ഥാപിച്ചിരിക്കുന്നത്. രൂപകല്‍പന അനുസരിച്ച് ഇതിന്റെ മുന്‍ഭാഗത്ത് ഗ്രില്ലുകള്‍ മാത്രമാണ് ഉള്ളത്. അതിലൂടെയാണ് മഴവെള്ളം അകത്തേക്ക് കയറുന്നത് .. ഇത് സന്ദര്‍ശകര്‍ക്ക് കാഴ്ചകൾക്ക് തടസ്സം ഉണ്ടാകാതിരിക്കാനാണെന്നാണ് പറയുന്നത് . സന്ദർശക ഗാലറിയുടെ പുറകുവശം ഗ്ലാസ് ആണ്.
മഴപെയ്യുമ്പോള്‍ അകത്ത് കയറുന്ന വെള്ളം പുറത്തേക്ക് കളയാന്‍ മാര്‍ഗമൊരുക്കിയിട്ടുണ്ട്. എന്നാല്‍ കാറ്റ് ശക്തമാവുകയാണെങ്കില്‍ കൂടുതല്‍ മഴവെള്ളം അകത്തേക്ക് അടിച്ചു കയറും.. ഇതിന് അവിടെ നിയോഗിച്ചിട്ടുള്ള ജീവനക്കാര്‍ മതിയായ നടപടികള്‍ സ്വീകരിച്ചുകൊള്ളുമെന്നാണ് അധികൃതര്‍ നൽകുന്ന വിശദീകരണം ... എന്നാല്‍ വിശദീകരണത്തില്‍ തൃപ്തരാകാതെ സർക്കാരിനെ വിമർശിച്ചും പരിഹസിച്ചുമാണ് ട്രോളുകളും ട്വീറ്റുകളും നിറയുന്നത്
https://www.facebook.com/Malayalivartha


























