കോൺഗ്രസ്- ജെഡിഎസ് സഖ്യഗവൺമെന്റ് തകർന്നാൽ പുതിയ സർക്കാർ രൂപീകരിക്കുന്നതിനുള്ള സാധ്യതകൾ ബിജെപി പരിശോധിക്കുകയാണെന്ന സൂചനകൾ യെദ്യൂരപ്പ നൽകിക്കഴിഞ്ഞു അങ്ങനെ വന്നാൽ ഇനി കർണാടകയും ബി ജെ പിയുടെ കയ്യിൽ

കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി കടുക്കുന്നു.. കർണാടകത്തിൽ തികച്ചും അപ്രതീക്ഷിതമായാണ് കോൺഗ്രസ്-ജനതാദൾ എസ്. സഖ്യസർക്കാർ രൂപവത്കരിച്ചത്. അന്ന് പലർക്കുമുണ്ടായിരുന്ന ആശങ്ക ഇപ്പോൾ ഫലത്തിൽവന്നെന്ന് പറയാം .തുടക്കം മുതൽ അനിശ്ചിതത്വത്തിന്റെ നിഴൽ വിട്ടുമാറാതെ സർക്കാർ നാളുകൾ എണ്ണി നീക്കുകയാണ്......
ബി.ജെ.പി.യുടെ ഭീഷണിനില നിൽക്കുമ്പോൾ തന്നെ ഭരണപക്ഷത്തെ അംഗങ്ങൾ പരസ്‌പരം പോരടിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കർണാടകയിൽ കാണുന്നത്
ഈ വടം വാലിക്ക് ആക്കം കൂട്ടികൊണ്ട് ഇപ്പോൾ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചത് ജനതാദള്‍കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിന് തിരിച്ചടിയായി .. മുൻ മന്ത്രിയും പ്രബലനായ കോൺഗ്രസ് നേതാവുമായ രമേശ് ജാർക്കിഹോളിയാണ് രാജിവെച്ചത്.
ബൽഗാമിലെ ഗോകാക് മണ്ഡലത്തെയാണ് രമേഷ് ജാർക്കിഹോളി പ്രതിനിധീകരിക്കുന്നത്. നേരത്തെ, ബെല്ലാരിയിലെ വിജയനഗരിയിൽ നിന്നിള്ള എംഎൽഎ ആനന്ദ് സിംഗും രാജിവച്ചിരുന്നു. ഇതോടെ കുമാരസ്വാമി സർക്കാർ കൂടുതൽ പ്രതിസന്ധിയിലായി
ഇതിനു പിന്നാലെ കൂടുതല്‍ പേര്‍ രാജിവെച്ച് ബി.ജെ.പിയിലെത്തുമെന്ന സൂചനയാണ് കോണ്‍ഗ്രസ് – ജെ.ഡി.എസ് സര്‍ക്കാറിനെ വലയ്ക്കുന്നത്. ഇതോടെ ശരിക്കും പ്രതിസന്ധിയിലായിരിക്കുന്ന കര്‍ണാടകയിലെ സഖ്യ സര്‍ക്കാര്‍.. ഈ സാഹചര്യം ശരിക്കും മുതലെടുക്കാൻ തന്നെയാണ് ബി ജെ പിയും ശ്രമിക്കുന്നത്. സാഹചര്യം അനുകൂലമാണെങ്കിൽ സര്‍ക്കാര്‍ രൂപീകരിയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് ബി.ജെ.പി. അങ്ങനെ വന്നാൽ ഇനി കർണാടകയും ബി ജെ പിയുടെ കയ്യിൽ
സഖ്യസര്‍ക്കാറിനെ വീഴ്ത്താനുളള ശ്രമങ്ങള്‍ ഓപ്പറേഷന്‍ കമലയിലൂടെ ബി.ജെ.പി തുടങ്ങിയിട്ട് മാസങ്ങളായി. നേരത്തെ നടത്തിയ ശ്രമങ്ങള്‍ക്ക് തടയിടാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നെങ്കിലും മന്ത്രിസഭാ വികസനത്തോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു.
കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ ആനന്ദ് സിങും രമേഷ് ജാര്‍ക്കിഹോളിയും എം.എല്‍.എ സ്ഥാനം രാജിവെച്ചു. ജെ.എന്‍.ഗണേഷ്, നാഗേന്ദ്ര, ബി.പി. പാട്ടീല്‍ എന്നീ എം.എല്‍.എമാരെ കാണാനില്ല. കോണ്‍ഗ്രസിന് ബന്ധപ്പെടാന്‍ സാധിയ്ക്കാത്ത വിധത്തില്‍ ഈ മൂന്നു പേരെയും മാറ്റി.
രമേശ് ജാര്‍ക്കിഹോളിയ്ക്കൊപ്പം ഏഴ് എം.എല്‍.എമാര്‍ രാജിവെയ്ക്കുമെന്ന് നേരത്തെ സൂചനകള്‍ ഉണ്ടായിരുന്നു. പത്തില്‍ കൂടുതല്‍ എം.എല്‍.എമാര്‍ രാജിവെച്ചാല്‍ സഖ്യ സര്‍ക്കാറിനെ വീഴ്ത്താന്‍ ബി.ജെ.പിയ്ക്ക് സാധിയ്ക്കും. ഭരണപക്ഷത്തുനിന്ന് പത്തുപേർ രാജി വെക്കുമെന്നാണ് അഭ്യൂഹം. ...മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങുമായി ബന്ധപ്പെട്ട് അമേരിക്കയിലായ സമയത്താണ് കർണാടകയിൽ രാഷ്ട്രീയ പ്രതിസന്ധി മുറുകുന്നത്
225 ആണ് സഭയിലെ ആകെ അംഗങ്ങളുടെ എണ്ണം കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് 117 ഉം ബി.ജെ.പിയ്ക്ക് 107 പേരുടെയും പിന്തുണയാണ് ഇപ്പോഴുള്ളത്.
സഖ്യസർക്കാർ വന്നതിനുശേഷം കോൺഗ്രസിന് നഷ്ടപ്പെട്ടത് മൂന്നുപേരെയാണ്. സഖ്യത്തിൽ പ്രതിഷേധിച്ച് ആദ്യം രാജിവെച്ച ഉമേഷ് ജാദവ് ഇപ്പോൾ ബി.ജെ.പി. എം.പി.യാണ്..
സർക്കാരിനെ വീഴ്ത്താൻ തിരക്കിട്ട അണിയറ നീക്കങ്ങൾ ബി ജെ പിയിൽ നടക്കുന്നുണ്ട്. അതേ സമയം ജനതാദൾ-എസിന് സർക്കാർ നിലനിർത്തേണ്ടത് നിലനിൽപ്പിന്റെ പ്രശ്‌നംകൂടിയാണ്.. സർക്കാരിനെ നിലനിർത്താൻ എന്തുവിട്ടുവീഴ്ചയ്ക്കും ജെ.ഡി.എസ്. തയ്യാറാണ്. ഇതാണ് സ്വന്തം മന്ത്രിമാരെ രാജിവെപ്പിച്ച് കോൺഗ്രസ് വിമതരെ മന്ത്രിയാക്കാമെന്ന വാഗ്ദാനം കുമാരസ്വാമി മുന്നോട്ടുവെച്ചത്.
കോൺഗ്രസിന്റെ സ്ഥിതിയും ഭിന്നമല്ല. സഖ്യംകൊണ്ട് കോൺഗ്രസിന് നഷ്ടംമാത്രമാണ് സംഭവിച്ചത്.ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി നേരിടേണ്ടിവന്നതിന്റെ ക്ഷീണം കോൺഗ്രെസ്സിനുണ്ട്.
എന്തായാലും നിലവിലുള്ള സാഹചര്യം മുതലെടുക്കാൻ തന്നെയാണ് ബി ജെ പിയുടെ തീരുമാനം .. ഒഴിവു വരുന്ന മണ്ഡലങ്ങളില്‍ രാജി വെച്ചവരെ മത്സരിപ്പിച്ച് വിജയിപ്പിക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.
കോൺഗ്രസ്- ജെഡിഎസ് സഖ്യഗവൺമെന്റ് തകർന്നാൽ പുതിയ സർക്കാർ രൂപീകരിക്കുന്നതിനുള്ള സാധ്യതകൾ ബിജെപി പരിശോധിക്കുകയാണെന്ന സൂചനകൾ യെദ്യൂരപ്പ നൽകിക്കഴിഞ്ഞു . സർക്കാരിനെ ദുർബലപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നു പറഞ്ഞ യെദ്യൂരപ്പ, സർക്കാർ താഴെപോയാൽ പുതിയ സർക്കാർ രൂപീകരിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട് .
https://www.facebook.com/Malayalivartha

























