ശശി തരൂരിന്റെ ആരോപണം നിഷേധിച്ച് ടിക് ടോക്ക്; ചൈന സര്‍ക്കാര്‍ സ്ഥാപനമായ ചൈന ടെലകോമിലൂടെ ടിക്‌ടോകില്‍ നിന്ന് സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുകയാണെന്നാണ് ശശി തരൂര്‍

ലോക്‌സഭയില്‍ ഉപയോക്താക്കളില്‍ നിന്നും നിയമവിരുദ്ധമായി ശേഖരിക്കുന്ന വിവരങ്ങള്‍ ചൈനയിലേക്ക് കടത്തുന്നുവെന്ന കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ ആരോപണം നിഷേധിച്ച് ടിക് ടോക്ക്. തിങ്കളാഴ്ച ലോക്‌സഭയില്‍ ശൂന്യവേളയ്ക്കിടെയാണ് ശശിതരൂര്‍ ടിക് ടോക്കിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. ചൈന സര്‍ക്കാര്‍ സ്ഥാപനമായ ചൈന ടെലകോമിലൂടെ ടിക്‌ടോകില്‍ നിന്ന് സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുകയാണെന്നാണ് ശശി തരൂരിന്റെ ആരോപണം. അമേരിക്കയില്‍ കുട്ടികളുടെ വിവരങ്ങള്‍ ചോര്‍ത്തിയത് 5.7 മില്യണ്‍ ഡോളര്‍ ടിക്‌ടോകിന് പിഴ ചുമത്തിയെന്നും ശശി തരൂര്‍ പറഞ്ഞു.
എന്നാല്‍ ഈ ആരോപണങ്ങള്‍ അസത്യമാണെന്ന് ടിക് ടോക്ക് ഒരു പ്രസ്താവനയില്‍ പറഞ്ഞു. ഉപയോക്താക്കളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും ടിക് ടോക്ക് പ്രാധാന്യം നല്‍കുന്നുണ്ട്. ഞങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഒരോ വിപണിയിലും അവിടുത്ത പ്രാദേശിക നിയമങ്ങളും നിയന്ത്രണങ്ങളുമാണ് പാലിക്കുന്നതെന്നും ടിക് ടോക്ക് പ്രസ്താവനയില്‍ പറഞ്ഞു. ചൈനയില്‍ ടിക്‌ടോക് പ്രവര്‍ത്തിക്കുന്നില്ല. അവിടുത്ത സര്‍ക്കാരിന് ടിക് ടോക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ലഭിക്കില്ല. ചൈന ടെലകോമുമായി ഒരു തരത്തിലുള്ള ബന്ധവും ഇല്ലെന്നും ടിക്‌ടോക് പറഞ്ഞു.
ഇന്ത്യന്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ അമേരിക്കയിലെയും സിംഗപ്പൂരിലെയും ഈ മേഖലയില്‍ പ്രഗത്ഭരായ ഡാറ്റ സെന്ററുകളിലാണ് സൂക്ഷിച്ചിരിക്കുന്നതെന്നും കമ്ബനി പറഞ്ഞു. ബീജിംഗ് ആസ്ഥാനമായ ബൈറ്റ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക്‌ടോകിന് ഏതാണ്ട് 200 മില്യണ്‍ ഉപഭോക്താക്കളുണ്ട്.
https://www.facebook.com/Malayalivartha

























