' റാഫേൽ' ഇന്ത്യയുടെ ബ്രഹ്‌മാസ്‌ത്രം; ഫ്രാൻസിൽ നിന്നും ഇന്ത്യ വാങ്ങുന്ന റാഫേൽ യുദ്ധവിമാനങ്ങൾ രണ്ട് മാസത്തിനുള്ളിൽ തന്നെ വ്യോമസേനയ്‌ക്ക് കൈമാറുമെന്ന് റിപ്പോർട്ട്

ഇന്ത്യൻ പ്രതിരോധ സേനകള്‍ക്കായി 114 യുദ്ധ വിമാനങ്ങള്‍ വാങ്ങാനൊരുങ്ങി പ്രതിരോധ മന്ത്രാലയം. യുദ്ധ വിമാനത്തിനായുള്ള ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ തുടങ്ങും. ലോകത്തിലെ ഏറ്റവും വലിയ യുദ്ധ വിമാന ഇടപാടുകളിൽ ഒന്നാണ് ഇത് . ഏകദേശം ഒരു ലക്ഷം കോടി രൂപയിലധികം വരുന്ന ഇടപാടാണ് പ്രതിരോധ മന്ത്രാലയത്തിന്റേത്.
അതേസമയം ഫ്രാൻസിൽ നിന്നും ഇന്ത്യ വാങ്ങുന്ന റാഫേൽ യുദ്ധവിമാനങ്ങൾ രണ്ട് മാസത്തിനുള്ളിൽ തന്നെ വ്യോമസേനയ്‌ക്ക് കൈമാറുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ആദ്യ റാഫേൽ പോർ വിമാനം ഈ വർഷം സെപ്‌തംബറിൽ ഫ്രാൻസിൽ നടക്കുന്ന പരിപാടിയിൽ വച്ച് ഔദ്യോഗികമായി കൈമാറും. ചടങ്ങിന്റെ ഭാഗമായി വ്യോമസേനയിലെ പൈലറ്റുമാർക്ക് 1500 മണിക്കൂർ പരിശീലനവും സംഘടിപ്പിച്ചിട്ടുണ്ട്. എന്നാൽ പൂർണ സജ്ജമായ വിമാനം ഇന്ത്യയിലെത്തിക്കുക 2020 മേയ് മാസത്തിലായിരിക്കുമെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നാല് കോംബാറ്റ് ജെറ്റുകളുടെ ആദ്യ ബാച്ച് അടുത്ത വർഷം മേയിൽ ഇന്ത്യയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. ഇവയെ പാക് അതിർത്തിയോട് ചേർന്ന അംബാല വ്യോമതാവളത്തിൽ വിന്യസിക്കും. 150ലേറെ കിലോമീറ്ററുകൾ സഞ്ചരിച്ച് പ്രഹരിക്കാൻ കഴിയുന്ന അത്യാധുനിക മിസൈലുകൾ വഹിക്കാൻ ശേഷിയുള്ള റാഫേൽ വിമാനങ്ങൾ അവിടെ വിന്യസിക്കുന്നത് പാക് സൈന്യം ഉയർത്തുന്ന വെല്ലുവിളി നേരിടാൻ ഉതകുമെന്നാണ് പ്രതിരോധ വിദഗ്‌ദ്ധരുടെ നിരീക്ഷണം. ഫ്രാൻസിൽ നിന്നും വാങ്ങുന്ന 36 യുദ്ധവിമാനങ്ങളിൽ 18 എണ്ണമാണ് ഗോർഡൻ ആരോസ് എന്ന് പേര് നൽകിയിരിക്കുന്ന ആംബാലയിലെ ആദ്യ സ്‌ക്വാഡ്രണിലുണ്ടാകുക. ആംബാലയിൽ വിമാനങ്ങളുടെ അറ്റകുറ്റ പണി ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കാനായി 220 കോടി രൂപ അനുവദിച്ചിട്ടുണ്ട്. റാഫേൽ നിർമ്മാതാക്കളായ ഡസാൾട്ട് ഏവിയേഷന്റെ വിവിധ സംഘങ്ങൾ ഇതിനോടകം തന്നെ അംബാല സന്ദർശിച്ച് വേണ്ട നിർദേശങ്ങൾ നൽകിക്കഴിഞ്ഞു. ബാക്കി 18 പോർ വിമാനങ്ങൾ ബംഗാളിലെ ഹാസിമാറ വ്യോമതാവളത്തിലാണു വിന്യസിക്കുക.
പ്രതിരോധ സേനകളുടെ ആധുനിക വത്കരണം മോദി സര്‍ക്കാരിന്റെ സുപ്രധാന അജണ്ടകളിലൊന്നാണ്. കര, നാവിക, വ്യോമ സേനകള്‍ക്കും തീരസംരക്ഷണ സേനയ്ക്കും ആവശ്യമായ ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും സംഭരിക്കുന്ന പ്രക്രിയയക്ക് സര്‍ക്കാര്‍ തുടക്കം മുതല്‍ ശ്രദ്ധകൊടുത്തിരുന്നു. വ്യോമസേനയ്ക്കും നാവിക സേനയ്ക്കുമായി കുറഞ്ഞത് 400 ഒറ്റ എന്‍ജിന്‍, ഇരട്ട എഞ്ചിന്‍ യുദ്ധവിമാനങ്ങള്‍ ആവശ്യമായുണ്ട്. ഇത് പരിഹരിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഫ്രാന്‍സുമായി ഒപ്പിട്ട റാഫേല്‍ കരാര്‍ പ്രകാരമുള്ള ആദ്യ റാഫേല്‍ യുദ്ധവിമാനം ഉടന്‍ വ്യോമസേനയുടെ ഭാഗമാകും. അടിയന്തര പ്രാധാന്യം പരിഗണിച്ച് 36 യുദ്ധവിമാനങ്ങള്‍ക്കാണ് ഇന്ത്യ കരാര്‍ നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha

























