കോണ്‍ഗ്രസ് അധ്യക്ഷന്റെ രാജിക്ക് പിന്നാലെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് രാജിവെച്ചു

കോണ്‍ഗ്രസ് അധ്യക്ഷന്റെ രാജിക്ക് പിന്നാലെ .ഐ.സി.സി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്തും രാജിവെച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് റാവത്തിന്റെ രാജി.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നൈനിത്താളില്‍ നിന്ന് മത്സരിച്ച അദ്ദേഹം ഉത്തരാഖണ്ഡ് ബി.ജെ.പി പ്രസിഡന്റ് അജയ് ഭട്ടിനോട് മൂന്ന് ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. ബുധനാഴ്ചയാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവി ഔദ്യോഗികമായി രാജിവെച്ചത്. തൊട്ടുപിറകെ ജനറല്‍ സെക്രട്ടറിയും രാജിവെച്ചതോടെ പാര്‍ട്ടി പ്രതിസന്ധിയിലായിരിക്കുകയാണ്.
മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായ ഹരീഷ് റാവത്ത് അഞ്ച് തവണ പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ടാം യു.പി.എ മന്ത്രിസഭയില്‍ ജലവിഭവ മന്ത്രിയായിരുന്നു.
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ, കോണ്‍ഗ്രസ് അധികാരത്തിലെത്തുകയാണെങ്കില്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന ഹരീഷ് റാവത്തിന്റെ പരാമര്‍ശം വിവാദമായിരുന്നു.
https://www.facebook.com/Malayalivartha


























