രാഹുൽ ഗാന്ധിക്കു ജാമ്യം; ആർഎസ്എസിനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രാഹുൽ ഗാന്ധിക്കു ജാമ്യം

ആർഎസ്എസിനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രാഹുൽ ഗാന്ധിക്കു ജാമ്യം. ബെംഗളൂരുവിൽ വെടിയേറ്റ് മരിച്ച മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ ആർഎസ്എസിനെ അപകീർത്തിപ്പെടുത്തി എന്നായിരുന്നു രാഹുലിനെതിരെയുള്ള കേസ്. കേസിൽ രാഹുൽ ഗാന്ധി ഇന്നു രാവിലെ മുംബൈ മെട്രോപൊളിറ്റൻ കോടതിയിൽ ഹാജരായിരുന്നു.
ആര്‍എസ്എസ് പ്രവര്‍ത്തകനും അഭിഭാഷകനുമായ ദ്രുതിമാന്‍ ജോഷിയാണ് കേസ് ഫയല്‍ ചെയ്തത്. ഒരു തെളിവുമില്ലാതെ ഉന്നയിച്ച ആരോപണത്തില്‍ തനിക്കും സംഘടനയ്ക്കും മാനഹാനി ഉണ്ടായെന്നു പരാതിക്കാരന്‍ ഹര്‍ജിയില്‍ ആരോപിച്ചു. സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്കെതിരെയും കേസ് കൊടുത്തിരുന്നു.
2017 സെപ്റ്റംബര്‍ അഞ്ചിനാണ് ബെംഗളൂരുവിലെ വീടിനു മുന്‍പില്‍ ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചത്. ഇതിനു പിന്നാലെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശമാണ് കേസിനാസ്പദമായത്. ‘ബിജെപിയുടെ, ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രത്തിനെതിരെ സംസാരിക്കുന്നവർ മര്‍ദിക്കപ്പെടുകയോ ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നു’ എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.
അതേസമയം സംഘപരിവാര്‍ ആശയങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. സംഘപരിവാര്‍ ആശയങ്ങള്‍ക്കെതിരെ പതിന്മടങ്ങ് വീര്യത്തോടെ പോരാടുമെന്നും, പ്രധാനമന്ത്രിയോടും ആര്‍എസ്‌എസിനോടും അവര്‍ പിടിച്ചെടുത്ത സ്ഥാപനങ്ങളോടും ഇതുവരെ പാരാടി. താന്‍ ഇന്ത്യയെ സ്‌നേഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പോരാട്ടം തുടരും. കഴിഞ്ഞ അഞ്ച് വര്‍ഷത്തേക്കാള്‍ പത്ത് മടങ്ങ് കഠിനമായി തന്നെ താന്‍ പോരാടും. താന്‍ ഈ പോരാട്ടം ആസ്വദിക്കുകയാണെന്നും ഇത് പ്രത്യയശാസ്ത്ര പോരാട്ടമാണെന്നും രാഹുല്‍ പറഞ്ഞു.
ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും പ്രത്യയശാസ്ത്രത്തിനെതിരെ സംസാരിക്കുന്നവരെ സര്‍മ്മദത്തിലാക്കാനും മര്‍ദിക്കാനും വേണ്ടിവന്നാല്‍ കൊല്ലാനും മടിക്കില്ലെന്നായിരുന്നു' രാഹുല്‍ ഗാന്ധി ഗൗരിലങ്കേഷിന്റെ വധത്തെ കുറിച്ച് പ്രതികരിച്ചത്. സമാനമായ പ്രതികരണമാണ് സീതാറാം യെച്ചൂരിയും നടത്തിയത്. ഗൗരിലങ്കേഷ് വധവുമായി ബന്ധപ്പെട്ട് വലതുപക്ഷ തീവ്ര സ്വഭാവമുള്ള സംഘടനയിലെ ചിലരെ പോലീസ് പിടികൂടിയിരുന്നു.
ഇതിനെതിരെയാണ് ജോഷി ഹര്‍ജി നല്‍കിയത്. കോടതി ഇരുവരോടും ഹാജരാകാന്‍ പറഞ്ഞെങ്കിലും വ്യക്തികള്‍ നടത്തുന്ന പരമാര്‍ശത്തില്‍ പാര്‍ട്ടി കക്ഷിയാവേണ്ടതില്ല എന്ന് പറഞ്ഞ് സോണിയ ഗാന്ധിക്കെതിരേയും സി.പി.എമ്മിനെതിരേയുമുള്ള ഹര്‍ജി കോടതി തള്ളി. മഹാത്മാ ഗാന്ധി വധത്തിന്റെ പേരില്‍ ആര്‍.എസ്.എസിനെ കുറ്റപ്പെടുത്തി സംസാരിക്കുന്നതിനെതിരെ മറ്റൊരു മാനനഷ്ട കേസും രാഹുല്‍ ഗാന്ധി നേരിടുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ രാജിവച്ചത്.
https://www.facebook.com/Malayalivartha


























