നിതിഷ് റാണെ എം എല്‍ എ, എന്‍ജിനീയറുടെ ദേഹത്ത് ചെളി കോരിയൊഴിച്ചു

മുംബൈ -ഗോവ ദേശീയപാതയുടെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംഎല്‍എ നിതേഷ് റാണെയും അനുയായികളും ചേര്‍ന്ന് റോഡ് നിര്‍മാണ എന്‍ജിനീയറുടെ ദേഹത്ത് ചെളി വാരിയൊഴിച്ചു.
അനുയായികള്‍ ബക്കറ്റില്‍ ചെളിയുമായി എത്തി എന്‍ജിനീയറുടെ ദേഹത്തൊഴിച്ചപ്പോള്‍ അതില്‍ നിന്നു ചെളി വാരിയെടുത്ത് നിതേഷ് റാണെ കയ്യേറ്റത്തിന് ഇരയായ എഞ്ചിനിയറുടെ മുഖത്ത് തേക്കുകയായിരുന്നു.
പിന്നീട് എന്‍ജീനിയറെ കെട്ടിയിടാന്‍ ശ്രമം നടത്തിയതായും ആരോപണമുണ്ട്.
മുംബൈ-ഗോവ ദേശീയ പാതയിലെ കങ്കാവ്‌ലിയിലാണ് സംഭവം.
മഴയില്‍ തകര്‍ന്ന റോഡിന്റെ സ്ഥിതി പരിശോധിക്കുകയായിരുന്നു എംഎല്‍എയും സംഘവും.
മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണെയുടെ മകനാണ് നിതേഷ് റാണെ.
https://www.facebook.com/Malayalivartha


























